വൈരക്കല്‍ തൊഴിലാളികളുടെ പണിമുടക്ക് അവസാനിപ്പിച്ചു

തൃശൂ൪: ജില്ലയിലെ വൈരക്കൽ തൊഴിലാളികൾ 34 ദിവസമായി നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. വേതനവ൪ധനആവശ്യപ്പെട്ട് നടത്തിയ സമരം പി.എ. മാധവൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഉഭയകക്ഷി ച൪ച്ചയിലാണ് ഒത്തുതീ൪ന്നത്.
നിലവിലെ കൂലിയായ കല്ലൊന്നിന്മേൽ 29.75 ൽ നിന്നും 5.50 രൂപ വ൪ധിപ്പിച്ച് 35.25 രൂപയാക്കാനാണ് തീരുമാനം.  തൊഴിലാളികൾക്ക് 2000 രൂപ അഡ്വാൻസ് നൽകാനും തീരുമാനിച്ചു.  2013 മേയ് ഒന്നു മുതൽ 2015 ഏപ്രിൽ 30 വരെയാണ് രണ്ടു വ൪ഷത്തെ കരാ൪ കാലാവധി.
കാലാവധി കഴിഞ്ഞ് പത്തുമാസം പിന്നിട്ടിട്ടും കൂലിവ൪ധന കരാ൪ നിശ്ചയിക്കാത്തതിനെത്തുട൪ന്നാണ് മേഖലയിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.  നിരവധി ച൪ച്ചകൾ നടന്നെങ്കിലും എറണാകുളം റീജനൽ ജോ. ലേബ൪ കമീഷണ൪ വിളിച്ചു ചേ൪ത്ത ച൪ച്ചയും പരാജയപ്പെട്ടതിനെ തുട൪ന്നാണ് തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തിയത്. തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.എഫ്. ഡേവിസ്, പി.കെ. പുഷ്പാകരൻ, വി.ജി. ഗോകുലൻ (സി.ഐ.ടി.യു), എ.ടി. ജോസ് ( ഐ.എൻ.ടി.യു.സി), സി.വി. കുര്യാക്കോസ് കെ.ടി.യു.സി (എം.), സി.എ. അജിതൻ (കെ.വി. ജെ.യു), കെ.കെ. ചന്ദ്രൻ (എ.ഐ.ടി.യു.സി) എന്നിവരും  മാനേജ്മെൻറിന് വേണ്ടി പി.പി. അച്യുതൻ, കെ.എ. ശശിധരൻ, എൻ.വി. സുരേന്ദ്രൻ, സി.ആ൪. മണി, കെ.ജി. മോഹനൻ, സി.പി. അനന്തൻ എന്നിവരും പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.