കരിങ്കല്‍ ക്വാറിക്കെതിരെ ഒറ്റയാള്‍ സമരം

കൊടിയത്തൂ൪: ഗ്രാമപഞ്ചായത്തിലെ ഏഴാം വാ൪ഡിൽ പ്രവ൪ത്തനമാരംഭിച്ച ക്വാറിക്കെതിരെ ഒറ്റയാൾ പോരാട്ട സമരം ശ്രദ്ധേയമായി. തോട്ടുമുക്കം മാടാമ്പി നിവാസി അശ്റഫ് പുത്തൻപുരയാണ് കൊടിയത്തൂ൪ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്ളക്കാ൪ഡുമായി സമരം നടത്തിയത്. ഏഴാം വാ൪ഡിൽ അനുവദിച്ച കരിങ്കൽ ക്വാറിയുടെ പ്രവ൪ത്തനം ക്രമപ്പെടുത്തുക. ക്രഷ൪ മാഫിയയും പഞ്ചായത്തും നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുക, ജനങ്ങളുടെ ജീവന് വില കൽപിക്കുക, വാ൪ഡിൽ ഇനി ഒരു ക്രഷറിനും അനുമതി നൽകാതിരിക്കുക, പഞ്ചായത്തധികൃത൪ നീതി പാലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച പ്ളക്കാ൪ഡുമേന്തിയാണ് സമരം നടത്തിയത്.
വീടുകൾക്കും കുടിവെള്ളത്തിനും ഭീഷണിയായ ക്വാറിക്കെതിരെ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരം ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ കഴിഞ്ഞ ദിവസം വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയാണ് ഈ ഒറ്റയാൾ സമരം. ക്വാറിയുടെ പ്രവൃത്തി സമയം രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ മാത്രമാക്കി മാറ്റണമെന്നാണ് ഇയാളുടെ മുഖാവശ്യം. ഇതുമായി ബന്ധപ്പെട്ട് അധികൃത൪ക്ക് നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഈ സൂചനാ സമരം. പ്രശ്നത്തിന് ഇനിയും പരിഹാരമുണ്ടായിട്ടില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും അശ്റഫ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.