തണ്ണീര്‍ത്തടം നികത്തി ഫ്ളാറ്റ് നിര്‍മാണം: നാട്ടുകാര്‍ പ്രക്ഷോഭത്തിന്

കോട്ടൂളി: കോട്ടൂളി സെൻട്രലിനടുത്ത് തണ്ണീ൪ത്തടം മണ്ണിട്ടുനികത്തി വൻകിട ഫ്ളാറ്റ് സമുച്ചയം നി൪മിക്കുന്നതിനെതിരെ നാട്ടുകാ൪ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. റവന്യൂ അധികൃത൪ തണ്ണീ൪ത്തടമായി പ്രഖ്യാപിച്ച ഒന്നേകാൽ ഏക്ക൪ സ്ഥലത്താണ് ഫ്ളാറ്റ് നി൪മിക്കാൻ അനുമതി നേടിയെടുത്തത്.
മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായ ആനക്കയിൽ, കോട്ടൂളി സെൻട്രൽ എന്നിവിടങ്ങളിൽ ഫ്ളാറ്റ് വരുന്നതോടെ ജനങ്ങളുടെ കിടപ്പാടങ്ങൾ വെള്ളത്തിനടിയിലാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
 മൂന്ന് കുഴൽക്കിണറുകൾ കുഴിക്കാനുള്ള നി൪മാതാക്കളുടെ നീക്കം പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കാനിടയുള്ളതിനാൽ നി൪മാണ അനുമതി റദ്ദാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സി.പി.എം കോട്ടൂളി ലോക്കൽ സെക്രട്ടറി കെ.പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. കൗൺസില൪ കെ. രവീന്ദ്രൻ, എൻ.വി. രാജൻ (കോൺ.ഐ), എം. സുധീഷ് (ബി.ജെ.പി), കെ. വിശ്വനാഥൻ നായ൪, രാജൻ, വേണുരോജൻ, കെ. മോഹനദാസൻ, എം. കെ. രവീന്ദ്രൻ വൈദ്യ൪, എ. പുരുഷോത്തമൻ, കെ.ടി. സുജാഷ്, കെ.വി. പ്രമോദ്, എം. സുബ്രഹ്മണ്യൻ, വി.ടി. ഷിബുലാൽ, ടി.ആ൪. മധുകുമാ൪ എന്നിവ൪ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. ഹരിദാസ്, എം. കൃഷ്ണൻ, കെ.ടി. സുഷാജ്, കെ. രവീന്ദ്രൻ (രക്ഷാധികാരികൾ), എൻ.വി. രാജൻ (ചെയ), എം. സുധീഷ്, കെ. വിശ്വനാഥൻ നായ൪ (വൈ. ചെയ), ഒ.ടി. സുധീഷ് (കൺ), പി. ബാബു, ടി. ബാലകൃഷ്ണൻ (ജോ. കൺ).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.