കോഴിക്കോട്: ടി.പി വധക്കേസ് അട്ടിമറിക്കാൻ സാക്ഷികളെ കൂട്ടത്തോടെ കൂറുമാറ്റിക്കുന്നതിൽ സി.പി.എം പങ്ക് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ സ൪ക്കാ൪ തയാറാവണമെന്ന് ആ൪.എം.പി സെക്രട്ടറി എൻ. വേണു, ഇടതുപക്ഷ ഏകോപന സമിതി ജന. സെക്രട്ടറി കെ.എസ്. ഹരിഹരൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അന്വേഷണ ഘട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച സി.പി.എം ഇപ്പോൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മൊഴി മാറ്റിക്കുകയാണ്. ഗുജറാത്തിൽ മോഡിയുടെ ഭരണത്തിൽ ബെസ്റ്റ് ബേക്കറി കൂട്ടക്കൊലക്കേസിൽ സാക്ഷികൾ സംഘടിതമായി മൊഴി മാറ്റിയതിന് സമാനമാണ് ടി.പി കേസിലെ കൂറുമാറ്റം.
ടി.പി വധക്കേസിൻെറ വിചാരണയിൽ തങ്ങളുടെ ഫാഷിസ്റ്റ് മുഖം വെളിപ്പെട്ടതിൻെറ പരിഭ്രാന്തിയിലാണ് സി.പി.എം എന്ന് ആ൪.എം.പി നേതാക്കൾ ആരോപിച്ചു. പിണറായിക്കെതിരെ വധശ്രമമുണ്ടായി എന്നും ഇതിനുപിന്നിൽ ആ൪.എം.പി ആണെന്നും സി.പി.എം പ്രചരിപ്പിക്കുന്നത് ഇതിൻെറ ഭാഗമാണ്. പിണറായിക്കെതിരായ വധശ്രമം സ൪ക്കാ൪ സമഗ്രമായി അന്വേഷിക്കണമെന്നും എൻ. വേണു ആവശ്യപ്പെട്ടു.
ടി.പി അനുസ്മരണം: ദേശീയ സെമിനാ൪
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻെറ രക്തസാക്ഷി ദിനാചരണത്തിൻെറ ഭാഗമായി മുതലക്കുളത്ത് മേയ് രണ്ടിന് ദേശീയ സെമിനാ൪ സംഘടിപ്പിക്കും. ‘ഇന്ത്യൻ ഇടതുപക്ഷം: പ്രതിസന്ധിയും പ്രതീക്ഷയും’ എന്ന സെമിനാറിൽ മംഗത്ത്റാം പസ്ല (പഞ്ചാബ്), ഡോ. പ്രസേൻജിത് ബോസ് (ലഫ്റ്റ് കലക്ടീവ് ദൽഹി), കാനം രാജേന്ദ്രൻ (സി.പി.ഐ) എം. രാജൻ (എം.സി.പി.ഐ.യു)തുടങ്ങിയവ൪ പങ്കെടുക്കും. മേയ് നാലിന് ഒഞ്ചിയത്ത് റാലിയും അനുസ്മരണവുമുണ്ടാവും. വിവിധ ജില്ലകളിൽ ടി.പി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.
വാ൪ത്താസമ്മേളനത്തിൽ എൻ. വേണു, കെ.എസ്. ഹരിഹരൻ, കെ.പി. പ്രകാശൻ, മുഹമ്മദ് സലീം, കെ.കെ. കുഞ്ഞിക്കണാരൻ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.