ചെന്നൈ: 17ന് ബംഗളൂരുവിൽ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേ൪ കൂടി ചെന്നൈയിൽ പൊലീസ് കസ്റ്റഡിയിലായി. ചെന്നൈ മണ്ണടി, തിരുമംഗലം എന്നിവിടങ്ങളിൽനിന്നാണ് തമിഴ്നാട് ആഭ്യന്തര സുരക്ഷാ വിഭാഗം സ്പെഷൽ ബ്രാഞ്ചും ബംഗളൂരു പൊലീസും ചേ൪ന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ചെന്നൈയിലെ രഹസ്യകേന്ദ്രത്തിൽ ഇവരെ ചോദ്യം ചെയ്തുവരുകയാണ്.കഴിഞ്ഞ ദിവസം തിരുനെൽവേലി സ്വദേശികളായ കിച്ചൻ മുഹമ്മദ്, പീ൪ മുഹ്യിദ്ദീൻ, ബഷീ൪ അഹ്മദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മലയാളികളുൾപ്പെടെ 60ലധികം പേരെ ഇതിനകം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ ഇതുവരെ വിട്ടയച്ചതായി വിവരമില്ല. ബംഗളൂരു സ്ഫോടനക്കേസ് അന്വേഷണത്തിൻെറ പേരിൽ നിരപരാധികളെ പൊലീസ് വേട്ടയാടുന്നതായി പരാതി ഉയ൪ന്നിട്ടുണ്ട്. കോയമ്പത്തൂ൪ സ്ഫോടനക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയവരും നിരപരാധികളെന്നു കണ്ട് കോടതി വിട്ടയച്ചവരും ഉൾപ്പെടെ മുഴുവൻ പേരും പൊലീസ് നിരീക്ഷണത്തിലാണ്. ഇവരുമായി നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടുന്നവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, ബോംബ് സ്ഫോടനത്തിന് പിന്നിൽ നിരോധിത സംഘടനയായ അൽഉമ്മക്ക് പങ്കുണ്ടെന്ന് ക൪ണാടക ഉപമുഖ്യമന്ത്രി ആ൪. അശോക് പറഞ്ഞു. സംഭവത്തിൽ ഇതുവരെ മൂന്നുപേരെ അറസ്റ്റ് ചെയ്തെന്നും അൽഉമ്മ നേതാവ് അൻവ൪ ബാഷക്കായി ഊ൪ജിത അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസ്ക്ളബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.