കോഴിക്കോട്: നഗരപാത വികസനപദ്ധതിയിൽ ഉൾപ്പെട്ട മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിൻെറ രണ്ട് ഫയലുകൾ റവന്യൂ വകുപ്പിൽ നിന്ന് കാണാതായി. റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിൻെറ ഫയലുകളാണ് ചില൪ മുക്കിയത്.
സംഭവത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജില്ലാ കലക്ടറോട് വിശദീകരണം തേടി. ഒരാഴ്ചക്കകം ഫയലുകൾ സമ൪പ്പിക്കാനും മ ുഖ്യമന്ത്രി ശനിയാഴ്ച രാവിലെ ഗെസ്റ്റ്ഹൗസിൽ നടന്ന അവലോകനയോഗത്തിൽ ആവശ്യപ്പെട്ടു. സ൪ക്കാ൪ നഷ്ടപരിഹാരം നൽകിയ ഭൂമിയുടെ രേഖകളാണ് കാണാതായിരിക്കുന്നത്.
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് 24 മീറ്റ൪ വീതിയാക്കുന്നതിൻെറ ഭാഗമായി 2005ൽ എരഞ്ഞിപ്പാലത്തും 2008ൽ പാറോപ്പടിയിലും സ്ഥലം ഏറ്റെടുത്തിരുന്നു. ഈ ഫയലുകളാണ് കാണാതായത്. സ്ഥലം ഏറ്റെടുത്തത് റവന്യൂരേഖയിൽ വരച്ച് രേഖപ്പെടുത്തി മാറ്റം വരുത്തിയവയാണ് (പോസ്റ്റ് അവാ൪ഡ്) ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. ഈ രണ്ട് ഫയലുകൾ ഒഴിവാക്കിയാണ് തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്നത്. ഇവ രണ്ടും ഒഴിവാക്കി റോഡ് പ്രവൃത്തിയുടെ പ്രഖ്യാപനം വന്നാൽ റോഡ് വികസനം പിന്നെയും നീളും.
എരഞ്ഞിപ്പാലത്തെ സ്ഥലം ഏറ്റെടുക്കുന്നതിൻെറ ഫയൽ നേരത്തേ ‘കാണാതായിരുന്നു’. ഇതിൻെറ കോപ്പി പൊതുമരാമത്ത് വിഭാഗം റവന്യൂ വകുപ്പിന് നൽകി. എന്നാൽ, പാറോപ്പടിയിലെത് പി.ഡബ്ള്യൂ.ഡിയുടെ കൈവശമില്ല. റോഡിൻെറ നി൪മാണം നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായി നേരത്തേ ‘മാധ്യമം’ വാ൪ത്ത നൽകിയിരുന്നു.
പാറോപ്പടി-പറമ്പിൽ ബസാ൪ റോഡിൽ സ്ഥലമുള്ള റിട്ട. പൊലീസ് ഓഫിസ൪, എരഞ്ഞിപ്പാലത്ത് സ്ഥലമുള്ള ഡോക്ട൪, ചില കെട്ടിട ഉടമകൾ തുടങ്ങിയവ൪ റോഡ് വികസനത്തിന് തടസ്സം നിൽക്കുന്നതായി നേരത്തേ ആരോപണമുയ൪ന്നിരുന്നു.
റവന്യൂ ലാൻഡ് അക്വിസിഷൻ വിഭാഗത്തിലെ ചിലരാണ് ഫയൽ മുക്കലിന് പിന്നിലെന്ന് പറയുന്നു.
രാവിലെ ഗെസ്റ്റ്ഹൗസിൽ നടന്ന യോഗത്തിലാണ് ഫയൽ കാണാതായതായി പരാതി ഉയ൪ന്നത്. യോഗത്തിലുണ്ടായിരുന്ന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഇതംഗീകരിക്കുകയും ചെയ്തു.
നഗരപാത വികസനപദ്ധതിയിൽ ഉൾപ്പെട്ട രണ്ടാമത്തെ റോഡായിരുന്നു മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്. ഇതാണ് പിന്നീട് പലരുടെയും എതി൪പ്പ് കാരണം പദ്ധതിയിലെ അവസാനറോഡായത്. മറ്റ് ആറ് റോഡുകളുടെയും സ്ഥലമേറ്റെടുക്കൽ നടപടികൾ ഏറെ മുന്നോട്ട് പോയെങ്കിലും 8.4 കിലോമീറ്ററുള്ള ഈ റോഡിൻെറ നി൪മാണപ്രവ൪ത്തനങ്ങൾ എവിടെയുമെത്തിയിട്ടില്ല.
ഫയൽ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് വിഷൻ മലാപ്പറമ്പ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.