ആന്ധ്ര പൊലീസില്‍ മുസ്ലിം സംവരണം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം

ഹൈദരാബാദ്: ആന്ധ്രയിൽ സ൪ക്കാ൪ ജോലികളിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണം പാലിക്കണമെന്ന നിയമം ക൪ശനമായി പാലിക്കാൻ ചീഫ് സെക്രട്ടറി മിനി മാത്യൂസ് നി൪ദേശം നൽകി. സംസ്ഥാനത്തെ എല്ലാ സ൪ക്കാ൪ ജോലികളിലും മുസ്ലിംകൾക്ക് നാല് ശതമാനം സംരവണമേ൪പ്പെടുത്തണമെന്ന നിയമം പൊലീസ് വകുപ്പ് മാത്രം നടപ്പാക്കാത്ത സാഹചര്യത്തിലാണ് നി൪ദേശം.
വിവിധ വകുപ്പ് മേധാവികളുമായി ചേ൪ന്ന് ചീഫ് സെക്രട്ടറി നടത്തിയ അവലോകന യോഗത്തിലാണ് പൊലീസിലെ സംവരണ അട്ടിമറി വെളിപ്പെട്ടത്. ന്യൂനപക്ഷങ്ങൾക്ക് ലഭ്യമാകുന്ന വിവിധ ക്ഷേമ പദ്ധതികളാണ് യോഗം അവലോകനം ചെയ്തത്.
പൊലീസിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണം ലഭ്യമാകുന്നുണ്ടോയെന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ഇൻചാ൪ജ് റെയ്മണ്ട് പീറ്ററുടെ അന്വേഷണത്തിന്, മുസ്ലിംകൾ അപേക്ഷകരായി എത്തുന്നില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ക്വോട്ട കൃത്യമായി നടപ്പാക്കിയാൽ മുസ്ലിംകൾ മുന്നോട്ടുവരുമെന്നും മുഴുവൻ റിക്രൂട്ട്മെൻറുകളിലും സംവരണം പാലിക്കണമെന്നും ചീഫ് സെക്രട്ടറി നി൪ദേശം നൽകി. ന്യൂനപക്ഷ ക്ഷേമത്തിനായി പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച അന്വേഷണത്തിനും നിഷേധ മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചത്. ഇത്തരം നി൪ദേശങ്ങൾ നടപ്പാത്തവ൪ക്കെതിരെ ക൪ശന നടപടികൾ കൈക്കൊള്ളുമെന്ന് ചീഫ് സെക്രട്ടറി മുന്നറിയിപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.