യൂത്ത് കോണ്‍. തെരഞ്ഞെടുപ്പ്: വടകരയില്‍ സംഘര്‍ഷം

വടകര: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സംഘ൪ഷം.  കോൺഗ്രസ് അഴിയൂ൪ മണ്ഡലം സെക്രട്ടറി പരിക്കേറ്റ് ആശുപത്രിയിൽ.  യൂത്ത് കോൺഗ്രസിൻെറ അഴിയൂ൪, ഒഞ്ചിയം, ഏറാമല മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സ്ഥാനത്തേക്ക്  ഇന്നലെ ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ആക്രമണം നടത്തിയതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഏഴിയൂ൪  മണ്ഡലം സെക്രട്ടറി രാമചന്ദ്രനെ വടകര  ആശ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലാതെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് വൈകുന്നേരം മൂന്നോടെ ആക്രമണമുണ്ടായത്. പരിക്കേറ്റ രാമചന്ദ്രൻ ഐ ഗ്രൂപ്പുകാരനാണ്.
തെരഞ്ഞെടുപ്പിൽ അഴിയൂ൪  മണ്ഡലം കമ്മിറ്റി എ ഗ്രൂപ്പിൽനിന്ന് ഐ ഗ്രൂപ് പിടിച്ചെടുത്തു.  വി.ടി. ഷിജുവാണ് പുതിയ മണ്ഡലം പ്രസിഡൻറ്.  ഒഞ്ചിയം, ഏറാമല മണ്ഡലം കമ്മിറ്റികൾ എ ഗ്രൂപ് നിലനി൪ത്തി.  ഒഞ്ചിയത്ത് സുബിനും ഏറാമലയിൽ നൗഷാദും മണ്ഡലം പ്രസിഡൻറുമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും എ ഗ്രൂപ്പുകാരാണ്. ആന്ധ്ര സ്വദേശി വരപ്രസാദായിരുന്നു റിട്ടേണിങ് ഓഫിസ൪.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.