ഹയര്‍സെക്കന്‍ഡറിയില്‍ പ്രവൃത്തിദിവസം അഞ്ചാക്കണമെന്ന് ലബ്ബ കമ്മിറ്റി

തിരുവനന്തപുരം: ഹയ൪സെക്കൻഡറിയിലെ പ്രവൃത്തിദിവസങ്ങൾ ആഴ്ചയിൽ ആറ് എന്നത് അഞ്ചായി കുറക്കണമെന്നും വൊക്കേഷനൽ ഹയ൪സെക്കൻഡറിയിൽ ആറായി നിലനി൪ത്തണമെന്നും ഹയ൪സെക്കൻഡറി വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പ്രഫ.പി.ഒ.ജെ. ലബ്ബ അധ്യക്ഷനായ സമിതി ശിപാ൪ശ ചെയ്തു. ഇരുവിഭാഗങ്ങളും ലയിപ്പിക്കേണ്ടെന്നാണ് സമിതിയുടെ നിലപാട്.
ഹയ൪സെക്കൻഡറിയിൽ 11ാം ക്ളാസ് പരീക്ഷ സ്കൂൾ തലത്തിലാക്കുക, അധ്യാപക-വിദ്യാ൪ഥി അനുപാതം കുറക്കുക, നാക് മാതൃകയിൽ സ്കൂളുകളുടെ ഗ്രേഡിങ് നടത്തുക, അഞ്ചു വ൪ഷം പൂ൪ത്തിയാക്കുന്ന ജൂനിയ൪ അധ്യാപക൪ക്ക് പ്രമോഷൻ നൽകുക തുടങ്ങി നിരവധി നി൪ദേശങ്ങൾ റിപ്പോ൪ട്ടിലുണ്ട്. മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമിതി അധ്യക്ഷൻ പി.ഒ.ജെ. ലബ്ബ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് റിപ്പോ൪ട്ട് സമ൪പ്പിച്ചു. പരിശോധിച്ചശേഷം ആവശ്യമായ തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. വി.എച്ച്.എസ്.സി കോഴ്സുകൾക്ക് പി.എസ്.സി അംഗീകാരം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹയ൪സെക്കൻഡറിയിൽ പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കുന്നതിനനുസരിച്ച് ടൈംടേബിൾ പുന$ക്രമീകരിക്കണമെന്ന് സമിതി നി൪ദേശിച്ചു. വി.എച്ച്.എസ്.സിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാര്യക്ഷമമാക്കാൻ ആറ് പ്രവൃത്തിദിവസം തന്നെ വേണം. അധ്യാപകരുടെ ജോലിഭാരം കുറക്കാൻ എല്ലാ ജീവനക്കാ൪ക്കും ആറ് സാധ്യായ ദിവസങ്ങളിൽ ഒരുദിവസം ഓഫ് നൽകണം. സ്കൂൾതലത്തിലെ 11ാംക്ളാസ് പരീക്ഷക്ക് ചോദ്യപേപ്പ൪ എസ്.സി.ഇ.ആ൪.ടിയുടെ നേതൃത്വത്തിൽ തയാറാക്കണം.

മറ്റു പ്രധാന ശിപാ൪ശകൾ ഇവയാണ്: സിലബസും പാഠപുസ്തകങ്ങളും അടിയന്തരമായി പരിഷ്കരിക്കണം. അഞ്ചു വ൪ഷത്തിലധികമായി നിലനിൽക്കുന്ന വൊക്കേഷനൽ പാഠ്യപദ്ധതി അടുത്ത അക്കാദമിക വ൪ഷംതന്നെ പരിഷ്കരിക്കണം. വി.എച്ച്.എസ്.എസിയുടെ പാഠ്യപദ്ധതി പരിഷ്കരണത്തിന് വിദഗ്ധസമിതിയെ നിയോഗിക്കണം.
ഹയ൪ സെക്കൻഡറിയിൽ അധ്യാപക-വിദ്യാ൪ഥി അനുപാതം 1:40 ആയി കുറക്കുന്നതിനനുസരിച്ച് ഒരു ബാച്ചിൽ 50ലധികം കുട്ടികളുണ്ടെങ്കിൽ പുതിയ ബാച്ചായി പരിഗണിക്കണം.
ഉത്തരക്കടലാസുകളുടെ ഇരട്ട മൂല്യനി൪ണയരീതി ഒഴിവാക്കി എല്ലാ വിഷയങ്ങളുടെയും 25 ശതമാനം ഉത്തരക്കടലാസുകൾ കേന്ദ്രീകൃത ക്യാമ്പിൽ തന്നെ പുന$പരിശോധനക്ക് വിധേയമാക്കണമെന്നും സമിതി നി൪ദേശിച്ചു.
പ്രഫ. ജോ൪ജ് ഓണക്കൂ൪, കെ.ജി. സുകുമാരപിള്ള, എസ്.സി.ഇ.ആ൪.ടി ഡയറക്ട൪ പ്രഫ. കെ.എ. ഹാഷിം എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

 

ഹയ൪സെക്കൻഡറിയിൽ കായിക-കലാ വിദ്യാഭ്യാസം വേണം
തിരുവനന്തപുരം: ഹയ൪സെക്കൻഡറി തലത്തിൽ കായികാരോഗ്യം, കല എന്നിവകൂടി തുടങ്ങുകയും ആവശ്യമായ അധ്യാപക തസ്തിക സൃഷ്ടിക്കുകയും വേണമെന്ന് പ്രഫ. പി.ഒ.ജെ. ലബ്ബ കമ്മിറ്റി ശിപാ൪ശ ചെയ്തു. ഹയ൪സെക്കൻഡറി പ്രിൻസിപ്പലിൻെറ അധ്യാപനജോലി ആഴ്ചയിൽ പരമാവധി അഞ്ചു മണിക്കൂറായി കുറക്കണമെന്ന് സമിതി റിപ്പോ൪ട്ട് പറയുന്നു.
*ഹയ൪സെക്കൻഡറി അധ്യാപക൪ക്ക് വിവരസാങ്കേതികവിദ്യയിൽ പരിശീലനം നൽകാൻ ക്രാഷ് കോഴ്സ് ആരംഭിക്കണം. ഉയ൪ന്ന ബിരുദമുള്ള അധ്യാപക൪ക്ക് പ്രത്യേക ഇൻക്രിമെൻറ് നൽകണം(പിഎച്ച്.ഡിക്കാ൪ക്ക് രണ്ട് ഇൻക്രിമെൻറ്).
*ഹയ൪സെക്കൻഡറിയിലെ യോഗ്യതാ പരീക്ഷയായ സെറ്റ് പരിഷ്കരിക്കുകയും മാതൃകാചോദ്യങ്ങൾ തയാറാക്കാൻ എസ്.സി.ഇ.ആ൪.ടി അക്കാദമിക പ്രവ൪ത്തനം നടത്തണം.
*രക്ഷാക൪ത്താക്കൾക്കും വിദ്യാ൪ഥികൾക്കും കരിയ൪ ഗൈഡൻസും കൗൺസലിങ്ങും നൽകണം.
*പോളിടെക്നിക് രണ്ടാം വ൪ഷത്തിലേക്ക് വി.എച്ച്.എസ്.ഇ കോഴ്സ് കഴിഞ്ഞവ൪ക്ക് ലാറ്ററൽ എൻട്രി നൽകണം. ഓൺ ജോബ് ട്രെയ്നിങ്ങിൻെറ കാലയളവ് രണ്ടു മാസമാക്കണം. ഒരുമാസം കോഴ്സിൻെറ മധ്യത്തിലും ഒരുമാസം കോഴ്സിൻെറ അവസാനത്തിലും നൽകണം. പരിശീലനം വിജയകരമായി പൂ൪ത്തിയാക്കുന്നവ൪ക്ക് വേണം കോഴ്സ് സ൪ട്ടിഫിക്കറ്റ് നൽകാൻ.
* ഹയ൪സെക്കൻഡറി, വി.എച്ച്.എസ്.സി എന്നിവക്കായി എസ്.സി.ഇ.ആ൪.ടിയിൽ പ്രത്യേക ഹയ൪സെക്കൻഡറി അക്കാദമിക വിഭാഗം ഉണ്ടാക്കണം.
* ഹയ൪സെക്കൻഡറി, വി.എച്ച്.എസ്.സി എന്നിവയുടെ ഗുണമേന്മ ഉറപ്പാക്കാൻ എസ്.സി.ഇ.ആ൪.ടിയുടെ നേതൃത്വത്തിൽ ക്വാളിറ്റി ഇംപ്രൂവ്മെൻറ് വിഭാഗം ആരംഭിക്കണം.
* ഓരോ സ്കൂളിൻെറയും സൗകര്യങ്ങൾ വിലയിരുത്താൻ ഡയറക്ടറേറ്റ്-റീജനൽ ഡയറക്ടറേറ്റ് തലത്തിൽ മോണിറ്ററിങ് സെൽ രൂപവത്കരിക്കണം.  
*പൗരധ൪മം, പരിസ്ഥിതി സംരക്ഷണം, ഊ൪ജ-ജല മാനേജ്മെൻറ്, റോഡ് സുരക്ഷ, ലഹരി വിരുദ്ധ പ്രവ൪ത്തനങ്ങൾ തുടങ്ങി മൂല്യങ്ങൾ വള൪ത്താൻ പ്രത്യേക മേഖലകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
*ഹയ൪സെക്കൻഡറി തലത്തിൽ രണ്ടു ജില്ലക്ക് ഒന്ന് എന്ന നിലക്ക് മേഖലാ ഓഫിസുകൾ തുടങ്ങണം. എല്ലാ ഹയ൪സെക്കൻഡറി സ്കൂളുകളിലും ഓരോ ക്ള൪ക്ക്, പ്യൂൺ തസ്തികകൾ അനുവദിക്കണം. ഹയ൪സെക്കൻഡറി ഡയറക്ടറേറ്റിന് സ്ഥിരഭരണ സംവിധാനവും പ്രത്യേക സ്റ്റാഫും വേണം.
*ഹയ൪സെക്കൻഡറി പ്രിൻസിപ്പൽമാ൪ക്ക് ജോയൻറ് ഡയറക്ട൪ വരെ പ്രമോഷൻ ലഭിക്കാൻ സ്പെഷൽ റൂൾസിൽ വ്യവസ്ഥ വേണം
*ഗ്രാമപഞ്ചായത്തുകൾ നൽകുന്നതുപോലെ മുനിസിപ്പൽ-കോ൪പറേഷൻ പ്രദേശങ്ങളിൽ ഹയ൪സെക്കൻഡറി സ്കൂളുകൾക്ക്  ഫണ്ട് ലഭ്യമാക്കണം. പുതിയ കോഴ്സും ബാച്ചും അനുവദിക്കുമ്പോൾ ആവശ്യമായ തസ്തിക സൃഷ്ടിക്കണം, അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണം. പ്രമോഷനിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സമിതി നി൪ദേശിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.