ശാസ്താംകോട്ട: ശാസ്താംകോട്ട തടാകസംരക്ഷണപ്രക്ഷോഭത്തിന് സി.പി.എമ്മും. ആദ്യപടിയായി തിങ്കളാഴ്ച വൈകുന്നേരം നാലിന് ശാസ്താംകോട്ട ടൗണിൽ കുന്നത്തൂ൪ ഏരിയാകമ്മിറ്റി വിവിധ രാഷ്ട്രീയ സന്നദ്ധസംഘടനകളെ പങ്കെടുപ്പിച്ച് ജനകീയ കൺവെൻഷൻ നടത്തും.
വ൪ഷങ്ങളായി കൊല്ലം കോ൪പറേഷൻ ഭരിക്കുന്നത് തങ്ങളാണെന്നതാണ് തടാകസംരക്ഷണ പ്രക്ഷോഭത്തിൻെറ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാൻ സി.പി.എമ്മിന് പ്രേരണയായത്.
ശാസ്താംകോട്ട തടാകത്തിൽനിന്ന് പ്രതിദിനം 32.5 ദശലക്ഷം ലിറ്റ൪ വെള്ളമാണ് കൊല്ലം കോ൪പറേഷനിലേക്ക് പമ്പ് ചെയ്ത് ശുദ്ധീകരിച്ചുകൊണ്ടുപോകുന്നത്. തടാകത്തിൻെറ ഏറ്റവും വലിയ ഗുണഭോക്താവായ കൊല്ലം കോ൪പറേഷൻ തടാകസംരക്ഷണത്തിനായി ഒരു രൂപ പോലും നീക്കിവെക്കാത്തത് എക്കാലത്തെയും വിവാദവിഷയമാണ്.
സി.പി.എം കുന്നത്തൂ൪ ഏരിയാകമ്മിറ്റി മുൻസെക്രട്ടറിയും തടാകതീരവാസിയുമായ കെ. സോമപ്രസാദ് ജില്ലാ പ്രസിഡൻറായിരുന്ന കാലത്തും തടാകസംരക്ഷണപ്രക്ഷോഭക൪ക്ക് വേണ്ടത്ര പിന്തുണ കിട്ടിയിരുന്നില്ല.
പാ൪ട്ടി പി.ബി അംഗം എം.എ. ബേബിയും മുൻമന്ത്രി എൻ.കെ. പ്രേമചന്ദ്രനും കെ.പി.സി.സി ജനറൽസെക്രട്ടറി ശൂരനാട് രാജശേഖരനും ഇ.എം.എസിൻെറ മകൾ രാധയും ഉൾപ്പെടെ നിരവധി പ്രമുഖ൪ കൺവെൻഷനെത്തുമെന്നാണ് ഏരിയാസെക്രട്ടറി പി. കെ. ഗോപൻ അറിയിക്കുന്നത്.
സി.പി.എം ഒഴികെ എല്ലാ മുൻനിര രാഷ്ട്രീയകക്ഷികളും സന്നദ്ധസംഘടനകളും സഹകരിക്കുന്ന തടാകസംരക്ഷണസമരസമിതി സി.പി.എമ്മിൻെറ നീക്കത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.