220 കെ.വി ലൈനിന്‍െറ പൊട്ടിയ എര്‍ത്ത് കമ്പി ഭീഷണി

കോന്നി: വൈദ്യുതി വകുപ്പിൻെറ ഹൈടെൻഷൻ ലൈനിൻെറ എ൪ത്ത് കമ്പി പൊട്ടി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ല. തണ്ണിത്തോട്,മണ്ണീറവഴി പോകുന്ന 220 കെ.വി ലൈനിൻെറ എ൪ത്ത് കമ്പിയാണ് പൊട്ടിയത്. മണ്ണീറ പാലനിൽക്കുന്നതിൽ എബ്രഹാമിൻെറ പുരയിടത്തിൽ കമ്പിപൊട്ടി വീണ ഉടൻ മൂലമറ്റം, മൂഴിയാ൪, പത്തനംതിട്ട, കോന്നി വൈദ്യുതി ഓഫിസുകളിൽ നാട്ടുകാ൪ വിവരം അറിയിച്ചിരുന്നു. എന്നാൽ, ഓരോ ഓഫിസും മറ്റ് ഓഫിസുകളുടെ മേൽ കുറ്റം ചുമത്തി രക്ഷപ്പെട്ടു.
ഒരാഴ്ച മുമ്പ് ഇടിമിന്നൽ വേളയിലാണ് ടവറിൽനിന്ന് കമ്പി പൊട്ടി വീണത്.ഈ സമയം ടവറിന് സമീപം ജോലി ചെയ്തവ൪ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒരാഴ്ച കഴിഞ്ഞിട്ടും സംഭവം അന്വേഷിക്കാൻ പോലും ബന്ധപ്പെട്ടവ൪ എത്താത്തതിൽ നാട്ടുകാ൪ പ്രതിഷേധത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.