നിലാവര്‍ണീസയുടെയും സുല്‍ത്താന്‍െറയും മരണം രണ്ട് ഗ്രാമങ്ങളെ ദു$ഖത്തിലാഴ്ത്തി

കൊടുവായൂ൪: നിലാവ൪ണീസയുടെയും 12കാരൻ സുൽത്താൻെറയും അപകട മരണം കൊടുവായൂ൪ കിഴക്കത്തേല, നന്ദിയോട് വേമ്പ്ര പ്രദേശങ്ങളെ ദു$ഖത്തിലാഴ്ത്തി.
മാതാപിതാക്കളായ സക്കീ൪ഹുസൈനും കമറുന്നീസക്കും അനുജത്തി സുഹൈലക്കുമൊപ്പം വേനലവധി ആഘോഷിക്കാനാണ് സുൽത്താൻ കമറുന്നീസയുടെ കിഴക്കത്തേലയിലുള്ള വീട്ടിലെത്തിയത്. മദ്റസയിൽ വ്യാഴാഴ്ച അവസാന പരീക്ഷയായിരുന്നു. സുബ്ഹി നമസ്കാരം കഴിഞ്ഞ് മദ്റസയിലേക്ക് പോകാനൊരുങ്ങിയ സുൽത്താനെ വീട്ടിൽ എല്ലാവരും സന്തോഷത്തോടെ യാത്രയാക്കിയതായിരുന്നു.
ബസ് കയറ്റിവിടാൻ ചെന്ന നിലാവ൪ണീസ പേരമകന് ചോക്കലേറ്റ് വാങ്ങിക്കൊടുക്കാൻ പുറപ്പെടുന്നതിനിടക്കാണ് ദുരന്തം ഇരുവരുടേയും ജീവൻ കവ൪ന്നത്. സംഭവം കണ്ടുനിന്ന നാട്ടുകാ൪ക്ക് പോലും  നടുക്കം മാറുന്നില്ല. അപകട സ്ഥലത്തുനിന്ന് മകൻെറ തൊപ്പിയും ചിതറിക്കിടന്ന പുസ്തകവും പൊട്ടിക്കരഞ്ഞാണ് സക്കീ൪ഹുസൈൻ വാരിയെടുത്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.