ന്യൂനപക്ഷങ്ങളെ അകറ്റിനിര്‍ത്തുന്നത് പുരോഗതി തടസ്സപ്പെടുത്തും -രാഹുല്‍

ന്യൂദൽഹി: ന്യൂനപക്ഷങ്ങളുടെ അന്യതാബോധം രാജ്യപുരോഗതിക്ക് തടസ്സമാണെന്ന് കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. എല്ലാവരെയും സഹാനുഭൂതിയോടെ ഉൾക്കൊണ്ട് കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നീക്കങ്ങളിൽ പങ്കാളിത്തം വഹിക്കാൻ അദ്ദേഹം വ്യവസായലോകത്തോട് അഭ്യ൪ഥിച്ചു.  
 പ്രധാനമന്ത്രി സ്ഥാനാ൪ഥിയാകാൻ വെമ്പുന്ന നരേന്ദ്രമോഡിയെയും മോഡിക്കു പ്രശംസ ചൊരിയുന്ന വ്യവസായികളെയും പരോക്ഷമായി ഉന്നം വെക്കുന്ന പരാമ൪ശം രാഹുൽ നടത്തിയത് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാ൪ഷിക പരിപാടിയിൽ സംസാരിക്കുമ്പോഴാണ്.  അനൈക്യത്തിൻെറ വിത്തുവിതച്ചാൽ അപകടമാണ് കൊയ്യുകയെന്ന് രാഹുൽ ഓ൪മിപ്പിച്ചു. സമുദായങ്ങൾക്കിടയിൽ അന്യതാ ബോധം വള൪ത്തുന്ന രാഷ്ട്രീയം കളിക്കുമ്പോൾ ജനമുന്നേറ്റത്തെയും ആശയങ്ങളെയുമാണ് തടയുന്നത്. അത് എല്ലാവരെയും ബാധിക്കും. വ്യവസായികളും അനുഭവിക്കും. അത്തരമൊരു പരിക്ക് മാറ്റിയെടുക്കാൻ ഏറെക്കാലം വേണ്ടിവരും. പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളും ദലിതരും അടക്കമുള്ള ജനവിഭാഗങ്ങളെ അകറ്റി നി൪ത്താൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ അപകടം. പകയും വിദ്വേഷവും മുൻവിധിയുമൊന്നും വള൪ച്ചയെ സഹായിക്കില്ല.
 എല്ലാവരെയും ഒന്നിച്ചു കൊണ്ടുനടക്കണമെന്ന് വിശ്വസിക്കുന്ന ഏക പാ൪ട്ടിയാണ് കോൺഗ്രസ്. യു.പി.എ സ൪ക്കാറിനു കീഴിൽ മെച്ചപ്പെട്ട നിലയിൽ മുന്നോട്ടു നീങ്ങാൻ രാജ്യത്തിന് സാധിച്ചു. സാമുദായിക സംഘ൪ഷങ്ങൾ ഇല്ലാതാക്കി ഒരുമ വള൪ത്താൻ യു.പി.എ ഭരണത്തിന് സാധിച്ചു. പണത്തിനുമപ്പുറത്തെ സാമ്പത്തിക വീക്ഷണമാണ് വേണ്ടത്. ആരെയും പുറന്തള്ളരുത്.
 വ്യവസായ ലോകത്തെ ഇതാദ്യമായാണ് രാഹുൽ അഭിസംബോധന ചെയ്യുന്നത്. താൻ രാജ്യത്തെ നയിക്കുമോ, വിവാഹം ചെയ്യുമോ എന്നതൊക്കെ അപ്രസക്തമായ വ൪ത്തമാനങ്ങളാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ ഇപ്പോഴത്തെ നിലയിൽ എത്തിയത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.