ചെന്നൈ: ഇല്ലാത്ത കാൻസ൪ രോഗത്തിന് ചികിത്സ നൽകിയതിലൂടെ യുവതി മരിക്കാനിടയായ സംഭവത്തിൽ മലയാളി ഡോക്ട൪ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ന്യൂദൽഹിയിലെ ദേശീയ ഉപഭോക്തൃ ത൪ക്കപരിഹാര കമീഷൻ (എൻ.സി.ഡി.ആ൪.സി) ഉത്തരവിട്ടു. തൃശൂ൪ സ്വദേശി ഡോ. ആലപ്പാട്ട് കുര്യൻ ജോസഫിനെതിരെയാണ് ഉത്തരവ്.
ചെന്നൈ ചേട്ട്പെട്ട് ഗുരുസ്വാമി റോഡിൽ ഡോ. കുര്യൻ ജോസഫിൻെറ ഉടമസ്ഥതയിലുള്ള ജോസഫ് നഴ്സിങ് ഹോമിൽ ചികിത്സ നേടിയ ജി. ഉഷാനന്ദിനി എന്ന ഗ൪ഭിണിയായ യുവതിയാണ് 1992 നവംബറിൽ മരിച്ചത്. കാൻസ൪ ഉണ്ടെന്ന് പരിശോധനകളിലൂടെ ഉറപ്പുവരുത്താതെ കീമോ തെറാപ്പി അടക്കമുള്ള ചികിത്സകൾ നൽകിയതിനാലാണ് മകൾ മരിച്ചതെന്ന് ആരോപിച്ച് ഉഷാനന്ദിനിയുടെ പിതാവ് തിരുവള്ളൂ൪ പെരമ്പാക്കം സ്വദേശി ഗോവിന്ദരാജൻ നൽകിയ പരാതിയിൽ ഡോ. കുര്യൻ ജോസഫ് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ചെന്നൈ ഉപഭോക്തൃ ത൪ക്കപരിഹാര കമീഷൻ 2008 ഫെബ്രുവരി അഞ്ചിന് ഉത്തരവിട്ടിരുന്നു. ഡോക്ടറുടെയും ആശുപത്രിയുടെയും ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അശ്രദ്ധയാണ് ഉഷാനന്ദിനിയുടെ മരണത്തിനിടയാക്കിയതെന്ന് സംസ്ഥാന കമീഷൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന കമീഷൻെറ ഉത്തരവിനെതിരെ ഡോ. കുര്യൻ ജോസഫ് നൽകിയ അപ്പീൽ ദേശീയ ഉപഭോക്തൃ ത൪ക്കപരിഹാര കമീഷൻ തള്ളുകയായിരുന്നു. യുവതി മരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ മെഡിക്കൽ പരിശോധനയിൽപോലും കാൻസ൪ ഉള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് ജെ. അശോക് ഭാൻ പ്രസിഡൻറും വിനീത റായ് അംഗവുമായ ദേശീയ കമീഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.