മുംബൈ: സഞ്ജയ് ദത്തിൻെറ മാപ്പ് ഹരജി മഹാരാഷ്ട്ര ഗവ൪ണ൪ കെ. ശങ്കരനാരായണൻ സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറി. മുംബൈ സ്ഫോടന കേസിൽ സഞ്ജയ് ദത്തിന് സുപ്രീംകോടതി അഞ്ചു വ൪ഷം തടവുശിക്ഷ വിധിച്ചിരുന്നു. ദത്തിന് മാപ്പു നൽകരുതെന്നാവശ്യപ്പെട്ട് നിരവധി ഇ-മെയിലുകളും കത്തുകളും ഗവ൪ണറുടെ ഓഫിസിലേക്ക് വന്നിട്ടുണ്ടെന്ന് ഔദ്യാഗിക വൃത്തങ്ങൾ അറിയിച്ചു. മാ൪ച്ച് 28നാണ് ദത്തിൻെറ മാപ്പ് ഹരജി ആഭ്യന്തര വകുപ്പിനു കൈമാറിയതെന്ന് ഗവ൪ണറുടെ ഓഫിസ് അറിയിച്ചു. ദത്തിന് മാപ്പു നൽകണമെന്നാവശ്യപ്പെട്ട് പാ൪ലമെൻറംഗമായ ജയപ്രദയും സമാജ്വാദി പാ൪ട്ടി നേതാവ് അമ൪സിങ്ങും ഹരജി നൽകിയിരുന്നു.
പ്രസ് കൗൺസിൽ ചെയ൪മാൻ മാ൪കണ്ഡേയ കട്ജുവും ദത്തിന് മാപ്പു നൽകണമെന്നാവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പ് ഹരജികൾ പരിശോധിക്കുകയാണെന്നും ഉന്നത നി൪ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നും വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ജയിലിൽ പോകും മുമ്പ് ദത്തിന് മകളെ കാണാൻ കഴിയില്ല
മുംബൈ: ജയിലിലേക്കു പോകും മുമ്പ് മകളെ കാണാൻ അമേരിക്കയിലേക്ക് പോകാനുള്ള ബോളിവുഡ് നടൻ സഞ്ജയ് ദത്തിൻെറ മോഹത്തിന് ചുകപ്പു കാ൪ഡ്. മുംബൈ സ്ഫോടന പരമ്പര കേസിൽ സുപ്രീംകോടതി വിധിച്ച തടവു ശിക്ഷക്കായി ജയിലിലേക്ക് മടങ്ങും മുമ്പ് അമേരിക്കയിൽ കഴിയുന്ന മകൾ തൃശാലയെ കാണാനുള്ള ശ്രമത്തിലായിരുന്നു ദത്ത്.
എന്നാൽ, മറ്റു രാജ്യത്ത് ശിക്ഷിക്കപ്പെട്ടവ൪ക്ക് അമേരിക്ക വിസ നൽകില്ല. പുറമെ, ദത്തിന് പാസ്പോ൪ട്ടും ലഭിക്കില്ല. ’93ലെ സ്ഫോടന പരമ്പര കേസിൽ മുംബൈ ടാഡ കോടതി വിധിപറഞ്ഞതോടെ സഞ്ജയ് ദത്തിൻെറ പാസ്പോ൪ട്ട് റദ്ദാക്കിയിരുന്നു.
എന്നാൽ, ജാമ്യത്തിലായിരുന്ന ദത്തിന് അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ ചിത്രീകരണത്തിനായി പോകാൻ പ്രത്യേക അനുമതി ലഭിച്ചിരുന്നു. സുപ്രീംകോടതി ടാഡ കോടതി വിധി ശരിവെച്ചതോടെ ഇനി ഇളവുകൾ ലഭിക്കില്ലെന്നാണ് നിയമ വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.