വേനല്‍ കനത്തു; നഗരം കടുത്ത കുടിവെള്ളക്ഷാമത്തില്‍

തിരുവനന്തപുരം: വേനൽ കനത്തതോടെ തലസ്ഥാനനഗരം രൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ. തീരദേശമേലയിലാണ് കുടിവെള്ളക്ഷാമം ഏറെ ദുരിതം വിതച്ചിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലും നഗരവാസികളെ വല്ലാതെ വലക്കുന്നുണ്ട്.
കാലം മാറി മഴപെയ്യുന്നതും വേൽമഴ വേണ്ടപോലെ കിട്ടാത്തതും കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്.
കൊടും ചൂടിൽ കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും വറ്റി വരണ്ടിരിക്കുകയാണ്. കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. കുടങ്ങളും പാത്രങ്ങളുമായി വിദൂരങ്ങളിൽ പോയി കുടിവെള്ളം ശേഖരിച്ചുവരുന്നവരെ പലയിടത്തും കാണാം. സ൪ക്കാ൪ സംവിധാനം വഴി യഥാസമയം കുടിവെള്ളം കിട്ടുന്നില്ലെന്നാണ് പലരുടെയും പരാതി.
പൂവാ൪ മുതൽ വേളിവരെയുള്ള തീരമേഖലകളിലാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായത്. സ്വകാര്യ ടാങ്കറുകളിലെത്തുന്ന വെള്ളത്തിന് ഒരുകുടത്തിന് 10- 15 രൂപവരെ കൊടുക്കേണ്ട ഗതികേടിലാണ്. അതും ശുദ്ധജലമാണെന്ന് പൂ൪ണമായും കരുതാനുമാവില്ല.
പേട്ട, പാറ്റൂ൪, ഓൾസെയിൻസ്, കുടപ്പനക്കുന്ന്, കൊടുങ്ങാനൂ൪. പുളിയറക്കോണം, തിരുമല, കാലടി, അമ്പലത്തറ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
ക്ഷാമം നേരിടുന്ന പ്രദശങ്ങളിൽ വാട്ട൪അതോറിറ്റിയുടെയും കോ൪പറേഷൻെറയും മറ്റ് സ്വകാര്യടാങ്കറുകളുടെയും നേതൃത്വത്തിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും പരാതികൾക്ക് കുറവില്ല. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കാണാൻ പുതിയ പൈപ്പ് ലൈൻ ഉൾപ്പെടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പൈപ്പ് പൊട്ടൽ കാരണം ഉള്ള സംവിധാനം തന്നെ താളം തെറ്റുന്ന അവസ്ഥയിലാണ്.
 വേനൽമഴകൂടി ചതിച്ചാൽ വരും ദിവസങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.