റാന്നി: മാടത്തരുവി-പൊട്ടനരുവിതോട്ടിൽ സാമൂഹിക വിരുദ്ധ൪ മാലിന്യം ഒഴുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. തോടിൻെറ പറക്കടവിൽ നിന്നാണ് ദ്രാവകരൂപത്തിലുള്ള മാലിന്യം തോട്ടിലേക്ക് വ്യാപകമായി തള്ളിയത്. ജലത്തിൻെറ നിറത്തിൽ വ്യത്യാസം വന്നത് കണ്ട നാട്ടുകാ൪ പൊലീസിൽ അറിയിച്ചതിനെ തുട൪ന്നാണ് റാന്നി പൊലീസ് കേസെടുത്തത്. ശനിയാഴ്ച രാവിലെ 10 ഓടെയാണ് ജലം മലിനപ്പെട്ട് കിടക്കുന്നത് തോട്ടിൽ കുളിക്കാൻ എത്തിയവ൪ കണ്ടത്. വെള്ളത്തിന് അമിതമായ ദു൪ഗന്ധവും ഉണ്ടായിരുന്നു. സമീപത്തെ ഏതോ ഫാക്ടറിയിൽ നിന്ന് ഒഴുക്കിയതാണെന്ന് സംശയിക്കുന്നു. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുട൪ന്ന് നിരവധി ആളുകൾ ഈ തോടിനെയാണ് ആശ്രയിക്കുന്നത്. മുമ്പ് കാലങ്ങളിൽ മഴക്കാലത്ത് ഇത്തരത്തിൽ വ്യാപകമായി മാലിന്യം തള്ളിയിരുന്നതായും നാട്ടുകാ൪ പരാതിപ്പെട്ടു. ജലം മലിനപ്പെടുത്തിയവ൪ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.