കോഴിക്കോട്: ബേപ്പൂരിൽ നിന്ന് ചരക്കുമായി പോവുകയായിരുന്ന ഉരു മുങ്ങി കാണാതായവരിൽ രണ്ടു പേരെ കൂടി രക്ഷപ്പെടുത്തി. സ്രാങ്ക് ഭാസ്കരൻ, കിണി എന്നിവരെയാണ് ഇന്ന് രാവിലെ തിരൂ൪ ഭാഗത്തുനിന്ന് കണ്ടെത്തിയത്. ഇനിയും മൂന്നു പേരെ കൂടി കണ്ടെത്താനുണ്ട്. ഇവ൪ക്ക് വേണ്ടി കോസ്റ്റ്ഗാ൪ഡ് തിരച്ചിൽ തുടരുകയാണ്.
മൊത്തം എട്ടുപേരാണ് ഉരുവിൽ ഉണ്ടായിരുന്നത്. മൂന്നു പേരെ ശനിയാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ സുരേഷ്, പ്രകാശ്, റാസിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ശനിയാഴ്ച പുല൪ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ബേപ്പൂരിൽ നിന്നു ലക്ഷദ്വീപിലെ കവരത്തിയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഉരുവാണ് പൊന്നാനിയിൽ നിന്നു 24 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത്. വെള്ളം കയറിയതാണ് ഉരു മുങ്ങാൻ കാരണമെന്ന് രക്ഷപ്പെട്ടവ൪ പറഞ്ഞു. കടലിലൂടെ അഞ്ചു കിലോമീറ്ററോളം നീന്തിയ ഇവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.