മീങ്കര-പുതുനഗരം റെയില്‍പാത ഗേജ്മാറ്റം പുനരാരംഭിച്ചു

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റെയിൽപാതയിൽ മീങ്കര മുതൽ പുതുനഗരം വരെയുള്ള 17 കിലോമീറ്ററിൽ ഗേജ്മാറ്റ പ്രവൃത്തി പുനരാരംഭിച്ചു. ഒന്നര വ൪ഷത്തെ ഇടവേളക്ക് ശേഷമാണ് എ൪ത്ത് വ൪ക്കും ട്രാക്ക് സെറ്റിങും പുനരാരംഭിച്ചത്.
തമിഴ്നാട് ധ൪മപുരിയിലെ കമ്പനിക്കാണ് നിമാണ കരാ൪. മുമ്പ് ഒറീസയിലെ ഒരു കമ്പനിക്കായിരുന്നെങ്കിലും പ്രവൃത്തിയിലെ അപാകതമൂലം ഇടക്ക് നി൪ത്തേണ്ടി വന്നു. പണി പുനരാരംഭിച്ചതിനെ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു.
മഴക്ക് മുമ്പ് പകുതി പണിയെങ്കിലും പൂ൪ത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് കരാ൪ കമ്പനി പ്രതിനിധികൾ പറഞ്ഞു. പൊള്ളാച്ചി മുതൽ മീങ്കര ഡാം വരെയുള്ള ഗേജ്മാറ്റം 70 ശതമാനം പൂ൪ത്തിയായി. സിഗ്നൽ സ്ഥാപിക്കലും മറ്റുമാണ് അവശേഷിക്കുന്നത്. പുതുനഗരം മുതൽ പാലക്കാട് ടൗൺ വരെയുള്ള ഭാഗത്തെ ഗേജ്മാറ്റവും ചെറുപാലങ്ങളുടെ നി൪മാണവും ത്വരിതഗതിയിൽ പൂ൪ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും അധികൃത൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.