പുന്നയൂ൪ക്കുളം: കടലപ്പിണ്ണാക്ക് ടെൻഡതുക വെട്ടിതിരുത്തിയത് പ൪ച്ചേസിങ് കമ്മിറ്റി യോഗത്തിന് ശേഷമെന്ന് കമ്മിറ്റിയംഗത്തിൻെറ വെളിപ്പെടുത്തൽ.
പുന്നയൂ൪ പഞ്ചായത്ത് കേരക൪ഷക൪ക്ക് വിതരണം ചെയ്യാൻ തീരുമാനിച്ച കടലപ്പിണ്ണാക്കിൻെറ വില കിലോക്ക് 28.45 രൂപ എന്നത് വെട്ടിതിരുത്തി 39.45 എന്നാക്കിയതിൻെറ പിന്നിൽ പഞ്ചായത്ത് ഭരണ നേതൃത്വത്തിൻെറ ഗൂഢാലോചനയാണെന്ന് പ൪ച്ചേസിങ് കമ്മിറ്റിയംഗവും ബി.ജെ.പി നേതാവുമായ ആലത്തേൽ അമ്മകുഞ്ഞൻ പരാതിപ്പെട്ടു . താനടക്കം പ൪ച്ചേസിങ് കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ തുറന്ന ടെൻഡറിൽ 28.45 രൂപയായിരുന്നു. മൂന്ന് ക്വട്ടേഷനുകളിലെ കുറഞ്ഞ തുകയായതിനാൽ ഇതംഗീകരിക്കാമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. എന്നാൽ, അതിനുശേഷം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അംഗീകരിക്കാനെടുത്തപ്പോൾ ഈ തുക വെട്ടിതിരുത്തി 39.45 എന്നാക്കിയാണ് ടെൻഡ൪ വായിച്ചത്. ക്വട്ടേഷൻ തിരുത്തിയവ൪ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണസമിതിക്കാണ് അമ്മുകുഞ്ഞൻ പരാതി നൽകിയത്. ടെൻഡ൪ ക്രമക്കേട് വിവാദമായതോടെ വിവിധ കോണുകളിൽനിന്നുള്ള എതി൪പ്പുകൾ ഉയരുകയും ഭരണസമിതി യോഗം അടിയന്തരമായി ചേ൪ന്ന് ടെൻഡ൪ റദ്ദാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് പ൪ച്ചേസിങ് കമ്മിറ്റി യോഗത്തിൽ ഈ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.