ഇ.എം.എസ് സ്റ്റേഡിയം വികസനത്തിന് പത്തുകോടി നല്‍കും

ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിൻെറ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പത്തുകോടി അനുവദിക്കാൻ സ൪ക്കാ൪ തത്വത്തിൽ തീരുമാനിച്ചു. ജി. സുധാകരൻ എം.എൽ.എ, നഗരസഭാ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ, വൈസ് ചെയ൪മാൻ ബി. അൻസാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വിഷ്ണു, കൗൺസില൪മാരായ സുനിൽ ജോ൪ജ്, അഡ്വ. എ.എ. റസാഖ്, നഗരസഭാ സെക്രട്ടറി രഘുരാമൻ എന്നിവരും മന്ത്രി ഗണേഷ്കുമാറും തമ്മിൽ നടത്തിയ ച൪ച്ചയിലാണ് തീരുമാനം. നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റേഡിയമാണെങ്കിലും അനുവദിക്കുന്ന തുകയുടെ വിനിയോഗം സ൪ക്കാറിൻെറ മേൽനോട്ടത്തിലായിരിക്കും.  ദേശീയ ഗെയിംസ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ അതിനുവേണ്ടി സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്റ്റേഡിയം വിപുലമാക്കുന്ന പരിപാടിയുണ്ട്. അതിൻെറ ഭാഗമായാണ് തുക അനുവദിക്കുന്നത്. സ്റ്റേഡിയത്തിൽ ആറുവരി സിന്തറ്റിക് ട്രാക്ക്, ആധുനിക സൗകര്യമുള്ള ഫുട്ബാൾ കോ൪ട്ട്, വോളിബാൾ, ബാസ്കറ്റ്ബാൾ കോ൪ട്ട്, പ്രധാന പവിലിയനും അനുബന്ധ സൗകര്യങ്ങളും എന്നിവയാണ് നിശ്ചയിച്ചിട്ടുള്ളത്. സ്റ്റേഡിയവുമായി ബന്ധപ്പെട്ട കടമുറികൾ ഉൾപ്പെടെയുള്ള വരുമാനത്തിൻെറ പകുതി സ൪ക്കാറിന് നൽകണം. ഏതെങ്കിലും തരത്തിൽ അഡ്വാൻസ് തുക ലഭിച്ചാൽ അതിൻെറ 25 ശതമാനവും നൽകണം. അതേസമയം അറ്റകുറ്റപ്പണികൾ പൂ൪ണമായും സ൪ക്കാ൪ ചെലവിൽ നടക്കും. ഇപ്പോൾ അനുവദിക്കാൻ പോകുന്ന പത്തുകോടിയുടെ പദ്ധതി പ്രവ൪ത്തനങ്ങളും സ൪ക്കാറിൻെറ തന്നെ മേൽനോട്ടത്തിലായിരിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.