പള്ളിക്കര: പള്ളിക്കരയിൽ പവ൪ഗ്രിഡ് കോ൪പറേഷൻ നി൪മിക്കുന്ന 400 കെ.വി സബ് സ്റ്റേഷനിൽനിന്ന് കെ.എസ്.ഇ.ബിയുടെ ബ്രഹ്മപുരം സബ് സ്റ്റേഷനിലേക്കുള്ള 220 കെ.വി മൾട്ടി സ൪ക്യൂട്ട് ലൈനിൻെറ നി൪മാണം പൂ൪ത്തിയായി. ചൊവ്വാഴ്ചക്ക് ശേഷം 31 നുള്ളിൽ ഏത് ദിവസവും ലൈനിൽ വൈദ്യുതി ചാ൪ജ് ചെയ്യും. ഇതോടെ ജില്ലക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്നാണ് പ്രതീക്ഷ. ആറര കി.മീ. നീളത്തിലുള്ള വൈദ്യുതി ലൈനിൻെറ നി൪മാണം 2010 ജനുവരിയിലാണ് ആരംഭിച്ചത്. കുന്നത്തുനാട്, പുത്തൻകുരിശ് വില്ലേജുകളിലെ പള്ളിക്കര, മോറക്കാല, പള്ളിത്താഴം, പുഞ്ചപ്പാടം വഴി പാടത്തിക്കര, ബ്രഹ്മപുരം എന്നീ സ്ഥലങ്ങളിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. കൂടങ്കുളം ആണവ നിലയത്തിൽനിന്നുള്ള വൈദ്യുതി വിഹിതം കേന്ദ്രത്തിൽനിന്നുള്ള വിഹിതം എന്നിവ ഇനി പള്ളിക്കര പവ൪ഗ്രിഡിൽനിന്നായിരിക്കും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.