തൊടുപുഴ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ സി-ഡിറ്റ് നടപ്പാക്കുന്ന സൈബ൪ശ്രീ സെൻററിൽ വിവിധ മേഖലകളിലെ കോഴ്സുകൾക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവ൪ക്ക് അപേക്ഷിക്കാം. പ്രായം 22 നും 26 നും മധ്യേ ആയിരിക്കണം.
ഐ.ടി ഓറിയൻറഡ് സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ് ട്രെയിനിങ്ങിലേക്ക് അപേക്ഷിക്കുന്നവ൪ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ളോമ ഉണ്ടായിരിക്കണം. നിലവിൽ എൻജിനീയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കുന്നവ൪ക്കും അപേക്ഷിക്കാം. പരിശീലന കാലാവധി മൂന്ന് മാസം. പ്രതിമാസം 4000 രൂപ സ്റ്റൈപൻറ് ലഭിക്കും. ആൻട്രോയ്ഡ് മൊബൈൽ ടെക്നോളജി ആൻഡ് ആപ്ളിക്കേഷൻ ഡെവലപ്മെൻറിലേക്കുള്ള അപേക്ഷക൪ എൻജിനീയറിങ്/ ഡിപ്ളോമ ഏതെങ്കിലും വിഷയത്തിൽ ബിരുദം ഇവയിൽ ഏതെങ്കിലും പാസായിരിക്കണം. ആറുമാസത്തെ പരിശീലനത്തിന് പ്രതിമാസം 4000 രൂപ സ്റ്റൈപൻറ് ലഭിക്കും.
വിഷ്വൽ ഇഫക്ട് ആൻഡ് ത്രീഡി ആനിമേഷൻ കോഴ്സിലേക്കുള്ള അപേക്ഷക൪ ബി.എഫ്.എ പാസായവരോ ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികളോ ആയിരിക്കണം. പ്രതിമാസം 4000 രൂപ സ്റ്റൈപൻറ് ലഭിക്കും. ദൈ൪ഘ്യം ആറ് മാസം. അഡ്വാൻസ്ഡ് നെറ്റ്വ൪ക്കിങ് ടെക്നോളജീസ് കോഴ്സിന് ഇലക്ട്രോണിക്സ്/കമ്പ്യൂട്ട൪/ഇലക്ട്രിക്കൽ/ ഇൻസ്ട്രമെൻേറഷൻ ഇവയിൽ ഏതെങ്കിലും ബിരുദം/ ഡിപ്ളോമ പാസായവ൪ക്കും എം.സി.എ / എം.എസ്സി /ബി.ടെക്കുകാ൪ക്കും അപേക്ഷിക്കാം. ആറുമാസത്തെ പരീശീലനത്തിന് പ്രതിമാസം 4000 രൂപ സ്റ്റെപൻറ് ലഭിക്കും.പരിശീലനം 2013 ഏപ്രിൽ മാസം തിരുവനന്തപുരത്ത് സൈബ൪ശ്രീ സെൻററിൽ ആരംഭിക്കും. അപേക്ഷാഫോറവും വിശദ വിവരങ്ങളും www.cybersri.org, www.cdit.org എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
സ്വന്തം വിലാസമെഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവ൪ സഹിതം അപേക്ഷിച്ചാൽ ഫോറം തപാലിൽ ലഭിക്കും. നി൪ദിഷ്ട മാത്യകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പക൪പ്പ് സഹിതം 27 നകം സൈബ൪ശ്രീ, സി-ഡിറ്റ്, ടി.സി.26/847, പ്രകാശ്, വി.ആ൪.എ- ഡി 7, വിമൻസ് കോളജ് റോഡ,് തൈക്കാട് പി.ഒ., തിരുവനന്തപുരം- 695 014 വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0471-2323949 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.