അരുണ്‍ തോമസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

 

പൊൻകുന്നം: സേലത്ത് വാഹനാപകടത്തിൽ മരിച്ച അരുൺ തോമസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.  ഈ മാസം എട്ടിന് സേലത്തിന് സമീപം ഓമല്ലൂരിലുണ്ടായ വാഹനാപകടത്തിലാണ് പുളിക്കൽപ്രാവിൽ പി.സി.തോമസിൻെറ (അപ്പച്ചൻ) മകൻ അരുൺ തോമസിന് ഗുരുതര പരിക്കേറ്റത്. 
വെല്ലൂരിലെ സി.എം.സി.എ ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. അരുണിനോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന തോമസിൻെറ സഹോദരൻ  പി.സി. ജോസഫ്, മക്കളായ എബിൻ, ബിബിൻ എന്നിവ൪ സംഭവസ്ഥലത്ത് മരിച്ചിരുന്നു. ജോസഫ് പുതുതായി പണിയുന്ന വീടിന് ടൈൽ വാങ്ങുന്നതിന്  ബംഗളൂരുവിൽ പോയി മടങ്ങിവരും വഴി സേലത്ത് വെച്ച് നി൪ത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ ഇവ൪ സഞ്ചരിച്ചിരുന്ന കാ൪ ഇടിക്കുകയായിരുന്നു. ഒരേ കുടുംബത്തിലെ നാലുപേരെ നഷ്ടപ്പെട്ട ദു$ഖത്തിലാണ് പുളിക്കൽ പ്രാവിൽ കുടുംബവും സുഹൃത്തുക്കളും. 
അരുണിൻെറ മൃതദേഹം വീട്ടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുദ൪ശനത്തിന് വെച്ചപ്പോൾ ഇതൊന്നുമറിയാതെ ബന്ധുക്കളുടെ കൈയിലിരുന്ന, അരുണിൻെറ മകൻ ഒന്നര വയസ്സുള്ള ആരോൺ ഏവരെയും ദു$ഖത്തിലാഴ്ത്തി. മന്ത്രി കെ.എം.മാണി വീട്ടിലത്തേി അന്ത്യോപചാരം അ൪പ്പിച്ചു. യുവജനക്ഷേമ ബോ൪ഡ് അംഗം അഡ്വ.ഷോൺ ജോ൪ജ്, എലിക്കുളം പഞ്ചായത്ത് പ്രസിഡൻറ് സാജൻ തൊടുക എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉരുളികുന്നം സെൻറ് ജോ൪ജ് പള്ളിയിൽ നടന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.