ശാസ്താംകോട്ട: ഭാഗികമായി അന്ധത ബാധിച്ച യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച സംഭവത്തിലെ പ്രതി ശൂരനാട് വടക്ക് തെക്കേമുറി വലിയവിള വടക്കതിൽ സിറാജ് (36) ഒളിവിൽ. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും വിമാനത്താവളങ്ങളിൽ ജാഗ്രതാനി൪ദേശം നൽകാനും ശൂരനാട് പൊലീസ് നടപടി തുടങ്ങി.
സിറാജിൻെറ വീട്ടിൽ ശൂരനാട് എസ്.ഐ. കെ.ടി. സന്ദീപിൻെറ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി റെയ്ഡ് നടത്തി. ഇയാൾ പാസ്പോ൪ട്ടുമായാണ് ഒളിവിൽപോയത്. അടൂ൪ പറക്കോട്ടെ ഭാര്യാവീട്ടിലും പത്തനംതിട്ടയിലെ ബന്ധുവീടുകളിലും തെരച്ചിൽ നടത്തി. മൊബൈൽഫോൺ ഉപയോഗിക്കാത്ത ആളാണ് സിറാജ് എന്നത് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
യുവതിയുടെ വീട്ടിൽനിന്ന് പൊലീസ് പ്രതിയുടെ ജൈവാവശിഷ്ടങ്ങളും രോമവും മറ്റും ഉൾപ്പെട്ട വസ്ത്രങ്ങൾ കണ്ടെടുത്തു. യുവതിയെ പൊലീസിൻെറ നേതൃത്വത്തിൽ വിശദമായ വൈദ്യപരിശോധനക്കും ഹാജരാക്കി. പ്രതിയുടെ ഫോട്ടോ ലഭിക്കാൻ കുന്നത്തൂ൪ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസ൪ക്ക് ഇന്ന് പൊലീസ് കത്തുനൽകും. ഫോട്ടോ ലഭിച്ചാലുടൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും എസ്.ഐ കെ.ടി. സന്ദീപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.