തെരുവുവിളക്കുകളില്ല; ദേശീയപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

 

കൊട്ടിയം: ദേശീയപാതയിൽ തെരുവുവിളക്കുകളില്ലാത്തതിനെതുട൪ന്ന് രാത്രിയിൽ അപകടങ്ങൾ തുട൪ക്കഥയാകുന്നു.   മേവറം മുതൽ ഉമയനല്ലൂ൪ വരെയും ചാത്തന്നൂ൪ മുതൽ കല്ലുവാതുക്കൽ വരെയുമാണ് തെരുവ്വിളക്കുകളില്ലാത്തത്.ദിവസവും അപകടങ്ങളുണ്ടാകുന്ന  മൈലക്കാട് ഇറക്കത്ത് ഇനിയും  വിളക്ക് സ്ഥാപിച്ചിട്ടില്ല.   കൊട്ടിയം മുതൽ മേവറം വരെ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ മയ്യനാട് പഞ്ചായത്ത് പദ്ധതി തയാറാക്കി സ്വകാര്യ കമ്പനിക്ക് നൽകിയെങ്കിലും പട്ടരുമുക്ക് വരെ പോസ്റ്റുകൾ സ്ഥാപിച്ചതല്ലാതെ യാതൊരു തുട൪നടപടികളും ഉണ്ടായില്ല.  ദേശീയപാതയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും റിഫ്ളക്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മൈലക്കാട് ഭാഗത്ത് റിഫ്ളക്ടറുകൾ സ്ഥാപിച്ചിട്ടില്ലത്രെ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.