ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കൂറ്റൻ ആഞ്ഞിലിമരം ലേലത്തലേന്ന് വെട്ടിമാറ്റിയ നിലയിൽ. പോരുവഴി വടക്കേമുറി നാട്ടുവയൽ കോളനിയിൽ അങ്കണവാടിക്കായി നീക്കിവെച്ച ഭൂമിയിലെ ആഞ്ഞിലിമരമാണ് യന്ത്രവാളുകൊണ്ട് വെട്ടിമുറിച്ചത്. തടി ചില പഞ്ചായത്തംഗങ്ങളുടെ സഹായത്തോടെ അജ്ഞാതകേന്ദ്രത്തിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് കോളനിവാസികൾ പറയുന്നു.
മരം മുറിച്ചുവിൽക്കാൻ നേരത്തെ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.മരത്തിന് 7,500 രൂപ അടിസ്ഥാനവില നിശ്ചയിപ്പിച്ചു. തുട൪ന്ന് പഞ്ചായത്ത് ഓഫിസിൽ ലേലം നടത്തി 8,100 രൂപയും വിൽപനനികുതിയും വില ഈടാക്കി വടക്കേമുറി സ്വദേസിയായ സാബുവിന് ഉറപ്പിച്ചുനൽകി.
മരം നൽകുന്നിടത്തുപോകാതെ പഞ്ചായത്ത് ഓഫിസിൽവെച്ച് ലേലം ചെയ്തത് നിയമവിരുദ്ധമാണെന്നും അരലക്ഷം രൂപയിലധികം വിലവരുന്ന മരം പഞ്ചായത്തിലെ ചില അംഗങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും ഭരണപക്ഷത്തെ പ്രമുഖ൪ തന്നെ ആരോപിച്ചതോടെ തൊട്ടടുത്ത കമ്മിറ്റി ലേലം അസ്ഥിരപ്പെടുത്താൻ തീരുമാനിച്ചു. പുതിയ ലേലം 25ന് നടത്താൻ നിശ്ചയിക്കുകയും ചെയ്തു. അറിയിപ്പ് അനുസരിച്ച് പുതിയ ലേലത്തിൽ പങ്കെടുക്കാനാൻ പോയവ൪ക്ക് ‘മരക്കുറ്റി’ കണ്ട് മടങ്ങേണ്ടിവന്നു.
ആദ്യ ലേലം കൊണ്ടയാൾ 10,100 രൂപ അന്നുതന്നെ പഞ്ചായത്തിൽ ഒടുക്കിയതായി സെക്രട്ടറി കൃഷ്ണകുമാ൪ പറഞ്ഞു. മരം മുറിക്കാൻ പക്ഷേ, അനുമതി നൽകിയില്ല. ഇതിനിടെ നിയമവിരുദ്ധമായി മുറിച്ചുനീക്കിയ മരം വീണ്ടെടുക്കാൻ പൊലീസിൻെറ സഹായംതേടുമെന്ന് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറുമായി ആലോചിച്ച് തുട൪നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.