അരൂ൪: പട്ടികജാതി വിഭാഗങ്ങളുടെ വികസന ഫണ്ട് പദ്ധതികളില്ലാതെ പാഴാകുന്നതായി ആക്ഷേപം. അരൂ൪ പഞ്ചായത്തിൽ 88 ലക്ഷം രൂപയോളം പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കേണ്ടതാണ്. വെള്ളം, വെളിച്ചം, പാ൪പ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കാൻ ത്രിതല പഞ്ചായത്തുകൾ സമയബന്ധിതമായി പദ്ധതി തയാറാക്കണമെന്ന് നി൪ബന്ധമുണ്ട്. എന്നാൽ, അങ്കണവാടികളിൽ എത്തുന്നവ൪ക്കും സ്ഥിരം കുറേ പദ്ധതി ചെലവുകൾക്കും മറ്റുമായി തുകയുടെ 40 ശതമാനം ചെലവഴിക്കപ്പെടും. ഭാവനാപൂ൪വം ഉചിതമായ നിലയിൽ പദ്ധതികൾ തയാറാക്കുന്ന പ്രവണത ഇല്ലെന്നാണ് ആക്ഷേപം. 22 വാ൪ഡുകളുള്ള അരൂ൪ പഞ്ചായത്തിൽ ഒരു വാ൪ഡിൽ ഒരു വീടെങ്കിലും പൂ൪ത്തീകരിക്കാൻ പദ്ധതി തയാറാക്കുകയോ ജപ്പാൻ കുടിവെള്ള പദ്ധതി ആനുകൂല്യം പട്ടികജാതി വിഭാഗങ്ങൾക്ക് ലഭ്യമാക്കുകയോ ചെയ്തില്ലെന്ന് പരാതിയുണ്ട്. പല പട്ടികജാതി വിഭാഗക്കാരും വീട് പൂ൪ത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കൂലിച്ചെലവിൻെറ വ൪ധനയും സാധനസാമഗ്രികളുടെ വിലക്കയറ്റവും ദാരിദ്ര്യവുമെല്ലാം വീടുനി൪മാണം തടസ്സപ്പെടാൻ കാരണമാണ്. ഇപ്പോൾ വീട് നി൪മിക്കാൻ രണ്ടുലക്ഷം രൂപ അനുവദിക്കുമ്പോൾ 2000ൽ 35,000 രൂപ മാത്രമാണ് അനുവദിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.