ബ്രോഡ്വേയില്‍ വില്‍പന നികുതി റെയ്ഡ്: വ്യാപാരികള്‍ പ്രതിഷേധിച്ചു

കൊച്ചി: ബ്രോഡ്വേയിലെ  വസ്ത്രശാലയിൽ വിൽപ്പന നികുതി വകുപ്പ് ഉദ്യോഗസ്ഥ൪ പരിശോധനക്ക് എത്തിയത് പ്രതിഷേധത്തിന് ഇടയാക്കി.
   നോട്ടീസോ  മുന്നറിയിപ്പോ കൂടാതെ അനധികൃതമായാണ് റെയ്ഡ് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വിൽപ്പന നികുതി ഇൻറലിജൻസ് വിഭാഗം അസി.കമീഷണ൪ ബിജോയിയുടെ നേതൃത്വത്തിൽ രണ്ടു സ്ക്വാഡാണ് പരിശോധനക്കെത്തിയത്. സ്റ്റോക് പരിശോധിച്ച സംഘം രേഖഖകളും ശേഖരിച്ചു. ഇവ വിശദമായി പരിശോധിച്ച ശേഷമേ ക്രമക്കേട് എന്തെങ്കിലും ഉണ്ടോ എന്ന് പറയാനാവൂ എന്ന് ഉദ്യോഗസ്ഥ൪ അറിയിച്ചു.
എന്നാൽ, റെയ്ഡിൻെറ പേരിൽ തുട൪ച്ചയായി മൂന്നാം തവണയാണ് ഉദ്യോഗസ്ഥ൪ സ്ഥാപനത്തിൽ കയറുന്നതെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു. സ്ഥാപനത്തിലെ ലാപ്ടോപ്, കമ്പ്യൂട്ട൪ ഹാ൪ഡ് ഡിസ്ക്, ബിൽ ബുക് എന്നിവ അറിവോ സമ്മതമോ ഇല്ലാതെയാണ് കൊണ്ടുപോയതെന്ന് സ്ഥാപന ഉടമ പറഞ്ഞു. ഇത് ചോദ്യം ചെയ്ത വ്യാപാരി-വ്യവസായി സമിതി ഭാരവാഹികളെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ മാറ്റി. സമിതി ഭാരവാഹികളും മ൪ച്ചൻറ്സ് യൂനിയൻ ഭാരവാഹികളും അഭ്യ൪ഥിച്ചിട്ടും രേഖകൾ വിട്ടുകൊടുക്കാനോ  റെയ്ഡ് അവസാനിപ്പിക്കാനോ ഉദ്യോഗസ്ഥ൪ തയാറായില്ലന്നും വ്യാപാരികൾ ആരോപിച്ചു.
റെയ്ഡിൻെറ പേരിൽ വ്യാപാരം  ഇല്ലാതാക്കരുതെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇത്തരം നടപടികളിൽ നിന്ന് ഉദ്യോഗസ്ഥ൪ പിന്മാറിയില്ലെങ്കിൽ വ്യാപാരികൾ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് സിറ്റി യൂനിറ്റ് സെക്രട്ടറി സുൽഫിക്ക൪ അലി, ഏരിയ സെക്രട്ടറി ഇ. അബ്ദുൽ കലാം എന്നിവ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.