ചിറ്റാ൪: അച്ചൻകോവിൽ-ചിറ്റാ൪ പാതയുടെ നീലിപിലാവ് കൂത്താടിമൺ ഭാഗത്തെ റോഡ് നി൪മാണം നീളുന്നു. റാന്നി ഫോറസ്റ്റ് ഡിവിഷൻെറ കീഴിൽ നീലിപിലാവ് വനത്തിലെ 1.6 മീറ്റ൪ നി൪മാണത്തിനാണ് താമസം വരുന്നത്. ആറുമാസങ്ങൾക്ക് മുമ്പാണ് സ്ഥലം എം.എൽ.എയും റവന്യൂമന്ത്രിയുമായ അടൂ൪പ്രകാശ് റോഡിൻെറ നി൪മാണോദ്ഘാടനം നി൪വഹിച്ചത്. കഴിഞ്ഞ മണ്ഡലകാലത്തിനുമുമ്പേ അച്ചൻകോവിൽ ചിറ്റാ൪ പാത യാഥാ൪ഥ്യമാകുമെന്ന് മന്ത്രി നാട്ടുകാ൪ക്ക് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് എങ്ങുമെത്താതെ നീളുകയാണ്.
കഴിഞ്ഞ മണ്ഡലകാലത്തിന് മുമ്പേ റോഡ് പൂ൪ത്തിയാക്കണമെന്നാണ് കരാറുകാ൪ക്ക് മന്ത്രി നി൪ദേശം നൽകിയിരുന്നു. എന്നാൽ, മഴ കനത്തതും സാങ്കേതിക പ്രശ്നങ്ങളും പറഞ്ഞ് കരാറുകാ൪ നി൪മാണം നീട്ടുകയാണത്രേ.
കൂത്താടിമൺ ഭാഗത്ത് റോഡിലോട്ട് തള്ളി നിന്ന പാറകൾ പൊട്ടിച്ചുമാറ്റി റോഡിന് സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ട്. നീലിപിലാവ് ഭാഗത്തെ റോഡിൻെറ മണ്ണെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. മെറ്റലിങ് ഉടൻ തുടങ്ങുമെന്നാണ് കരാ൪ ജോലിക്കാ൪ പറയുന്നത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതി ലഭിക്കാത്തതിനാലാണ് കൂത്താടിമൺ- നീലിപിലാവ് റോഡിൻെറ നി൪മാണം വൈകാൻ കാരണമായത്. അച്ചൻകോവിൽ-ചിറ്റാ൪ പാതയുടെ ബാക്കി ഭാഗം മൂന്നു റീച്ചുകളിലായി രണ്ടുവ൪ഷം മുമ്പേ പൂ൪ത്തിയായിരുന്നു.
1.43 ലക്ഷം രൂപയാണ് ഇപ്പോഴത്തെ നി൪മാണപ്രവ൪ത്തനങ്ങ ൾക്ക് അനുവദിച്ചത്. വനംവകുപ്പിൻെറ നേതൃത്വത്തിലാണ് ടെൻഡ൪ പൂ൪ത്തിയായി നി൪മാണം ആരംഭിച്ചത്. മരങ്ങൾ പോലും മുറിക്കാതെയാണ് റോഡു നി൪മാണം. 3.5 മീറ്റ൪ വീതിയിലാണ് മണ്ണുമാന്തികൊണ്ട് മണ്ണെടുത്തിരിക്കുന്നത്. ഒരു വാഹനത്തിന് കഷ്ടിച്ചേ ഇതിലൂടെ കടന്നുപോകുവാനാകൂ. കുത്തനെ ഇറക്കമുള്ള ഭാഗം ആവശ്യത്തിന് വീതികൂട്ടി നി൪മിച്ച് കട്ടിങ്ങുകൾ തീ൪ത്ത് കയറ്റം കുറച്ചും ആവശ്യത്തിന് കലുങ്കുകളും നി൪മിച്ചെങ്കിലേ വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനാവൂ. റോഡ് യാഥാ൪ഥ്യമാകുന്നതോടെ തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അയ്യപ്പൻമാ൪ക്കും ശബരിമലയിലേക്ക് എത്താൻ 43 കി.മീ. ലാഭിക്കാം. ചിറ്റാ൪, സീതത്തോട്, പെരുനാട് നിവാസികൾക്ക് തിരുവനന്തപുരത്ത് എത്താനുളള എളുപ്പമാ൪ഗവും തുറക്കും. ചിറ്റാ൪, തണ്ണിത്തോട് പ്രദേശങ്ങൾ അയ്യപ്പൻമാരുടെ പ്രധാന ഇടത്താവളം ആകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.