എം.ബി.ബി.എസ് അഡ്മിഷന്‍: 50 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

തിരുവനന്തപുരം: നഗരങ്ങൾ കേന്ദ്രീകരിച്ച് എം.ബി.ബി.എസ് അഡ്മിഷൻ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾ തമ്പാനൂ൪ പൊലീസിൻെറ പിടിയിലായി. ഇടുക്കി ഏലപ്പാറ ഹെലിബറിയ എസ്റ്റേറ്റിൽ റെനീഷ് ഭവനിൽ താമസിക്കുന്ന റെനീഷ് (25)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ആയിരക്കണക്കിന് രൂപ പൊലീസ് കണ്ടെടുത്തു.
തമിഴ്നാട് കൊല്ലംകോട് പിൻികുളം ചെറുകുഴി രാജ്ഭവനിൽ കനകരാജിൻെറ മകളുടെ അഡ്മിഷനായി വാങ്ങിയ 25 ലക്ഷം രൂപയുമായി ഇയാളും ഏലപ്പാറ സ്വദേശികളായ രണ്ട് സുഹൃത്തുക്കളും മുങ്ങുകയായിരുന്നു. മാ൪ത്താണ്ഡം എൽ.ഐ.സി ഓഫിസിനടുത്ത് കട നടത്തുന്ന നെൽസൻെറ കൈയിൽ നിന്ന് അഡ്മിഷനായി ഇവ൪ പണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ പുന്നാമല്ലി ഹൈറോഡിലുള്ള സവിതാ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ശരിയാക്കാമെന്ന് പറഞ്ഞാണ് റെനീഷും സുഹൃത്തുക്കളും പണം വാങ്ങിയത്. ഇവ൪ പരാതിക്കാരെ കോളജിൽ കൊണ്ടുപോയി കാണിച്ച് ആദ്യം വിശ്വാസം വരുത്തി. തുട൪ന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയതായി കോളജിൻെറ ലെറ്റ൪പാഡിൽ രസീതും നൽകി. നൽകിയത് വ്യാജ രസീതാണെന്ന് പൊലീസ് കണ്ടെത്തി. പണം വാങ്ങിയശേഷം റെനീഷും സംഘവും മുങ്ങുകയായിരുന്നു. റെനീഷ് വീട്ടിലും നാട്ടിലും വരാതെ കിട്ടിയ ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ വൻ ഹോട്ടലുകളിൽ ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നു. കഴിഞ്ഞ ദിവസം റെനീഷ് കാറിൽ ഇടുക്കിയിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഫോ൪ട്ട് എ.സി കെ.എസ്. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ തമ്പാനൂ൪ സി.ഐ  ഷീൻതറയിൽ, എസ്.ഐമാരായ കെ.വി.രമണൻ, സുദ൪ശനൻ, സിറ്റി ഷാഡോ ടീമിലെ ശ്രീകുമാ൪, സജിശ്രീകാന്ത്, സജി, അജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.