പത്തനംതിട്ട: ശിലാസ്ഥാപനം നടന്ന ആയു൪വേദ ആശുപത്രിക്ക് വീണ്ടും കല്ലിടാൻ നഗരസഭാ ചെയ൪മാന് മോഹം. ഭരണപക്ഷ കൗൺസിലറുടെ എതി൪പ്പിനെത്തുട൪ന്ന് തീരുമാനം കൗൺസിലിന് വിട്ടു.
അഴൂരിൽ സ്ഥാപിക്കുന്ന ആയു൪വേദ ആശുപത്രിയുടെ കല്ലിടീൽ സ്വന്തം പേരിലാക്കാനുള്ള ചെയ൪മാൻ എ.സുരേഷ്കുമാറിൻെറ നീക്കം ഭരണപക്ഷത്തുനിന്നുണ്ടായ എതി൪പ്പിനെ തുട൪ന്ന് അനിശ്ചിതത്വത്തിലാണ്. ഈ മാസം 21 ന് കല്ലീടിൽ സ്വയം നിശ്ചയിച്ച് ശിലാഫലകം വരെ ചെയ൪മാൻ തയാറാക്കിയത്രേ. 1999 ഒക്ടോബ൪ 26 ന് മന്ത്രി പാലൊളി മുഹമ്മദുകുട്ടിയാണ് ആയു൪വേദ ആശുപത്രിക്ക് ശിലാസ്ഥാപനം നടത്തിയത്. വ൪ഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിട നി൪മാണം നടന്നില്ല. ഫണ്ട് ലഭ്യമായതിനെ തുട൪ന്ന് കെട്ടിട നി൪മാണം തുടങ്ങുന്ന സമയമെത്തിയപ്പോഴാണ് എല്ലാം സ്വന്തം പേരിലാക്കാൻ ചെയ൪മാൻ രംഗത്തെത്തിയത്. കോൺഗ്രസ് അംഗവും അഴൂ൪ വെസ്റ്റ് കൗൺസിലറുമായ റോഷൻ നായ൪ വിയോജിപ്പ് പ്രകടപ്പിച്ച് രംഗത്തെത്തിയതോടെ ചെയ൪മാൻ ആശയക്കുഴപ്പത്തിലായി. നഗരസഭയിലെ ഉദ്ഘാടനങ്ങൾ സ്വന്തമായി നടത്തുന്ന ചെയ൪മാനെ ആയു൪വേദ ആശുപത്രിക്ക് വീണ്ടും ശിലയിടാൻ അനുവദിക്കില്ലെന്ന് റോഷൻ നായ൪ വ്യക്തമാക്കി. കെട്ടിട നി൪മാണവുമായി ബന്ധപ്പെട്ട് ചടങ്ങ് വെച്ചാൽ മതിയെന്നും വീണ്ടും കല്ലിടാൻ ശ്രമിക്കുന്നത് അൽപ്പത്തമാണെന്നും അദ്ദേഹം പറഞ്ഞു. കുരുക്കിലായ ചെയ൪മാൻ നഗരസഭ കൗൺസിലിൻെറ തീരുമാനപ്രകാരം നീങ്ങാമെന്ന് പറഞ്ഞ് തടിയൂരി. പേര് പതിപ്പിച്ച ശിലാഫലകം എവിടെ സ്ഥാപിക്കുമെന്നറിയാതെ വിഷമവൃത്തത്തിലാണ് ചെയ൪മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.