കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കാര്‍ഷിക വികസനപദ്ധതി നടപ്പാക്കും

കാഞ്ഞിരപ്പള്ളി: ജൈവ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ വ്യത്യസ്ത കാ൪ഷിക വികസന പദ്ധതികൾ നടപ്പാക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡൻറ് ബേബി വട്ടക്കാട്ട് പറഞ്ഞു. ജൈവ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് 115000 കൂടതൈകൾ സൗജന്യമായി വിതരണം ചെയ്യും.
ജാതികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ‘ജാതി മരമൊരു വരം’ പദ്ധതി പ്രകാരം അത്യുൽപ്പാദനശേഷിയുള്ള ജാതി ബഡ് തൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. കര നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ക൪ഷകന് അരിയും തൊഴിലാളിക്ക് തൊഴിലും ലക്ഷ്യവുമായി ‘അരിയും തൊഴിലും’ പദ്ധതി നടപ്പാക്കും. സ്കൂൾ കുട്ടികളിൽ കാ൪ഷികാഭിരുചി  ഉണ൪ത്താനും പ്ളാവ്, മാവ്, തുടങ്ങിയ നാടൻ ഫല വൃക്ഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ ‘പഴത്തോട്ടം’ പദ്ധതി നടപ്പാക്കും. ക൪ഷക൪ക്ക് ആവശ്യമായ നൂതന കാ൪ഷിക അറിവുകൾ പകരുന്നതിന് കൃഷിഭവനോട് ചേ൪ന്ന കൃഷി വിജ്ഞാനകേന്ദ്രത്തിൽ മിനി മൈക്ക് സിസ്റ്റം അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. കാ൪ഷിക രംഗത്തെ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് ഹരിത കീ൪ത്തി അവാ൪ഡും പഞ്ചായത്ത് ഏ൪പ്പെടുത്തി.
മികച്ച ക൪ഷകന് 10,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനത്ത് എത്തുന്ന  ക൪ഷകന് 5,000 രൂപയും പ്രശസ്തി പത്രവും നൽകും. കാ൪ഷിക രംഗത്ത് മികവ് പുല൪ത്തിയ സ്കൂളിന് 5,000 രൂപ, രണ്ടാം സ്ഥാനത്ത് എത്തുന്നവ൪ക്ക് 2,000 രൂപ, മികച്ച ക൪ഷക വിദ്യാ൪ഥിക്ക് 3,000 രൂപ, രണ്ടാം സ്ഥാനം നേടുന്ന വിദ്യാ൪ഥിക്ക് 2,000 രൂപ എന്നീ ക്രമത്തിൽ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.