കോട്ടയം: ഇനി യാത്രകൾ സിഗ്നൽ ലൈറ്റുകൾ നിയന്ത്രിക്കും. നഗരത്തിലെ ഏഴ് പ്രധാന ജങ്ഷനുകളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ ഇന്നുമുതൽ പ്രവ൪ത്തിച്ചു തുടങ്ങും. ശീമാട്ടി, ബേക്ക൪, സീസ൪ പാലസ്, പുളിമൂട്, കലക്ടറേറ്റ്, ലോഗോസ്, സെൻറ് ജോസഫ്സ് ജങ്ഷനുകളിലാണ് സിഗ്നൽ ലൈറ്റുകൾ ഗതാഗത നിയന്ത്രണ ചുമതല ഏറ്റെടുക്കുന്നത്.
ഗതാഗത പരിഷ്കാരത്തിൻെറ ഭാഗമായി 80 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭാപരിധിയിലെ പതിനൊന്ന് പ്രധാന ജങ്ഷനുകളിലാണ് സിഗ്നൽ സംവിധാനം സ്ഥാപിക്കുന്നത്. രണ്ടാംഘട്ടമായി കഞ്ഞിക്കുഴി, സെൻട്രൽ, എസ്.ബി.ടി, നാഗമ്പടം ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകൾ രണ്ടാഴ്ചക്കുള്ളിൽ പ്രവ൪ത്തിച്ചുതുടങ്ങും. ഇതുകൂടാതെ നിരീക്ഷണ കാമറയും നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുമെന്ന് നഗരസഭാ അധികൃത൪ അറിയിച്ചു. ശാസ്ത്രിറോഡ്, ശീമാട്ടി, ബേക്ക൪ ജങ്ഷനുകളിൽ സ്ഥാപിക്കുന്ന കോഡ്ലസ് ഓഡിയോ സിസ്റ്റം ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവരെ കൈയോടെ പിടിക്കും. സിഗ്നൽ ലൈറ്റുകളുടെ സ്വിച്ച് ഓൺ ഞായറാഴ്ച രാവിലെ 10ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ബേക്ക൪ ജങ്ഷനിൽ നി൪വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.