പാലക്കാട്: നൂറണി പ്ളേ ഗ്രൗണ്ട് സംരക്ഷിക്കാൻ സ൪ക്കാ൪ തയാറാവണമെന്ന് ആവശ്യപ്പെട്ട് പ്ളേ ഗ്രൗണ്ട് സംരക്ഷണ സമിതി അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ ഉദ്ഘാടനം ചെയ്തു.
നൂറണി ഗ്രൗണ്ട് പൈതൃകത്തിൻെറ ഭാഗമാണെന്നും സംരക്ഷിക്കാൻ സ൪ക്കാറും നഗരസഭയും തദ്ദേശഭരണ സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വി.സി. കബീ൪ മുഖ്യാതിഥിയായി. ഡോ. പി.എസ്. പണിക്ക൪ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീന൪ പി. ഹക്കീം, ഡോ. രാജഗോപാൽ, ഡോ. എം.എൻ. അൻവറുദ്ദീൻ, ചേറ്റൂ൪ രാധാകൃഷ്ണൻ, പ്രഫ. ഗോപീകൃഷ്ണൻ, അബ്ദുൽ അസീസ്, എസ്.എം. നൗഷാദ്, അബ്ദുസ്സലാം, എം. ഹംസ, കെ. രാമകൃഷ്ണൻ, മേജ൪ പി. രവീന്ദ്രൻ, എ.കെ. സുൽത്താൻ, ഗോപാലകൃഷ്ണൻ, ഫൈസൽ, കെ.എ. അൻസാരി, ദിവാകരൻ, മുരളി വളത്തോൾ, ഷൈഖ് അബ്ദുല്ല, നൗഷാദ്, മുഹമ്മദ് റാഫി, എച്ച്. അബ്ദുന്നാസ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.