കാഞ്ഞങ്ങാട്: സമൂഹ മന്തുരോഗ ചികിത്സാ പരിപാടിയുടെ ഭാഗമായി ആൽബൻഡസോൾ ഗുളികകൾ ഇനി വീടുകളിലെത്തിച്ച് വിതരണം ചെയ്യും. ജില്ലയിലെ 11,98,926 പേ൪ക്കാണ് ഗുളികകൾ വിതരണം ചെയ്യുന്നത്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ ആരോഗ്യ വകുപ്പിൻെറ വളൻറിയ൪മാരാണ് ഗൃഹസന്ദ൪ശനം നടത്തി ഗുളികകൾ വിതരണം ചെയ്യുന്നതെന്ന് ജില്ല മെഡിക്കൽ ഓഫിസ൪ ഡോ. പി. ഗോപിനാഥൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ഗൃഹസന്ദ൪ശനം നടത്തുന്ന വളൻറിയ൪മാ൪ മരുന്നും മരുന്ന് കഴിക്കാൻ നി൪ദേശിച്ചുകൊണ്ടുള്ള നോട്ടീസും വിതരണം ചെയ്യും. മന്തുരോഗത്തിൻെറ പ്രതിരോധ ഗുളികകൾ കഴിക്കുക വഴി വരുന്ന അഞ്ച് വ൪ഷത്തിനുള്ളിൽ മന്തുരോഗത്തെ സമൂഹത്തിൽ നിന്ന് തുരത്താൻ കഴിയുമെന്ന് ഡി.എം.ഒ പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ. മോഹനൻ, മാസ് മീഡിയ ഓഫിസ൪ രാമചന്ദ്ര എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.