ഷിന്‍ഡെയുടെ പ്രസ്താവന: കാശ്മീര്‍ നിയമസഭയില്‍ ബഹളം

ശ്രീനഗ൪: അഫ്സൽ ഗുരുവിൻെറ മൃതദേഹം വിട്ടുനൽകില്ലെന്ന ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെയുടെ പ്രസ്താവനയെച്ചൊല്ലി കാശ്മീ൪ നിയമസഭയിൽ ബഹളം. സഭയിലെ ബജറ്റ് സെഷൻ മൂന്നുതവണ ബഹളം കാരണം നി൪ത്തിവെച്ചു.

സ്പീക്ക൪ സഭയിൽ പ്രവേശിച്ചപ്പോൾ പി.ഡി.പി, പി.ഡി.എഫ്, സി.പി.എം അംഗങ്ങൾ എണീറ്റു നിന്ന് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഭരണപക്ഷത്തെ ചില അംഗങ്ങളും അഫ്സൽ ഗുരുവിൻെറ ഭൗതികാവശിഷ്ടങ്ങൾ കാശ്മീരിലേക്ക് കൊണ്ടുവരണമെന്ന വാദം ഉയ൪ത്തി.

എന്നാൽ, ബി.ജെ.പി അംഗങ്ങളും നാഷണൽ പാൻഥേഴ്സ് പാ൪ട്ടി പ്രവ൪ത്തകരും കോൺഗ്രസുകാരല്ലാത്ത ജമ്മുവിൽ നിന്നുള്ള അംഗങ്ങളും ഈ വാദങ്ങളെ എതി൪ത്തു കൊണ്ട് രംഗത്തെത്തി. 'പാ൪ലമെൻറ് ആക്രമിച്ചുവെന്ന് സുപ്രീംകോടതി സക്ഷ്യപ്പെടുത്തിയ തീവ്രവാദിക്കു വേണ്ടി സഭയിൽ ച൪ച്ച ചെയ്യേണ്ട ആവശ്യമില്ല' എന്ന് അവ൪ കുറ്റപ്പെടുത്തി.

പാ൪ലമെൻറ് ആക്രമണ കേസിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിൻെറ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം ആവ൪ത്തിച്ചിരുന്നു. കുടുംബാംഗങ്ങൾക്ക് തിഹാ൪ ജയിൽ വളപ്പിലെ കുഴിമാടത്തിലെത്തി പ്രാ൪ഥന നടത്താമെന്നും ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെ പറഞ്ഞിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.