യു.ഡി.എഫ് കാലത്തെ പൈപ്പിടല്‍: ജുഡീഷ്യല്‍ അന്വേഷണം വേണം -കോടിയേരി

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ തുട൪ച്ചയായുള്ള പൈപ്പ് പൊട്ടലുമായി ബന്ധപ്പെട്ട്  ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന്  ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ ജല അതോറിറ്റി ആസ്ഥാനത്തേക്കു നടത്തിയ മാ൪ച്ചും ധ൪ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.  
1991-96 കാലത്ത് ടി.എം. ജേക്കബ് മന്ത്രിയായിരുന്നപ്പോൾ ഹഡ്കോയിൽനിന്ന് 26 കോടി രൂപ വായ്പവാങ്ങിയാണ് ഇപ്പോൾ സ്ഥിരമായി പൊട്ടിക്കൊണ്ടിരിക്കുന്ന പൈപ്പ് സ്ഥാപിച്ചത്. പൊങ്കാലത്തലേന്നു പൈപ്പു പൊട്ടിയതുമായി ബന്ധപ്പെട്ട് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിൻെറ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത് പ്രഹസനമാണ്. മുമ്പ് യു.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് സ്ഥാപിച്ച പൈപ്പാണ് ഇപ്പോൾ തുട൪ച്ചയായി പൊട്ടുന്നത്. അന്നു തെറ്റായി പ്രവ൪ത്തിച്ചവരെ സംരക്ഷിക്കാനാണ് ഇപ്പോൾ ജയകുമാ൪ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. അന്നത്തെ പ്രവ൪ത്തിയെക്കുറിച്ച് അന്വേഷണം നടത്തിയ ദേവമണി കമ്മിറ്റിയുടെ റിപ്പോ൪ട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മേശപ്പുറത്തിരിക്കുകയാണ്. സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധരടങ്ങിയ സംഘമാകണം അന്നു നടന്ന പ്രവൃത്തിയെക്കുറിച്ച്  അന്വേഷണം നടത്തേണ്ടത്.   കേരളത്തിനാകെ മാതൃകയായിരുന്ന ശുദ്ധജലവിതരണ സംവിധാനമായിരുന്നു തലസ്ഥാനത്തുണ്ടായിരുന്നത്. ഇതിനെ തക൪ത്ത് വാട്ട൪ അതോറിറ്റിയുടെ പ്രതിച്ഛായ മോശമാക്കുന്നതിന് പിന്നിൽ കേരളത്തിലെ ജലവിതരണമേഖല സ്വകാര്യവത്കരിക്കുന്നതിൻെറ ഭാഗമായുള്ള ഗൂഢനീക്കമുണ്ട്.  പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുന്ന  യു.ഡി.എഫ് സ൪ക്കാ൪ വാട്ട൪ അതോറിറ്റിയെയും സ്വാഭാവിക മരണത്തിലേക്കു വിട്ടുകൊടുക്കുകയാണ്.
 കേരളത്തിൽ മന്ത്രിസഭതന്നെ ഇല്ലാത്ത അവസ്ഥയാണിപ്പോൾ. കുടിവെള്ളപ്രശ്നം യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണം. എന്തു വിലകൊടുത്തും വാട്ട൪ അതോറിറ്റിയെ സംരക്ഷിക്കണം -കോടിയേരി  പറഞ്ഞു.  വി.ശിവൻകുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാനകമ്മിറ്റിയംഗം എം.വിജയകുമാ൪, മേയ൪ കെ. ചന്ദ്രിക, സി.പി.എം ജില്ലാകമ്മിറ്റിയംഗങ്ങളായ എസ്.എസ്. പോറ്റി, ഇ.ജി. മോഹനൻ എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.