യാംഗോൻ: മ്യാന്മ൪ പ്രതിപക്ഷ നേതാവായി ഓങ്സാൻ സൂചി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2015 പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സൂചിയുടെ പാ൪ട്ടി ‘നാഷനൽ ലീഗ് ഫോ൪ ഡെമോക്രസി’ (എൻ. എൽ. ഡി) നടത്തുന്ന ആദ്യ പാ൪ട്ടി കോൺഗ്രസിലാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മ്യാന്മറിലെ 260 ടൗൺഷിപ്പുകളിൽനിന്നുള്ള 900 പാ൪ട്ടി അംഗങ്ങൾ യാംഗോനിൽ നടക്കുന്ന കോൺഗ്രസിൽ പങ്കെടുക്കുന്നുണ്ട്. പാ൪ട്ടിയുടെ ശക്തി തെളിയിക്കാനുള്ള അവസരംകൂടിയാണ് കോൺഗ്രസ്. പരിചയസമ്പത്തിൻെറ അഭാവമടക്കം അനവധി വെല്ലുവിളികളാണ് പാ൪ട്ടിയെ കാത്തിരിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് വ്യക്തമാക്കി. പാ൪ട്ടിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതും നയരൂപവത്കരണം നടത്തുന്നതും കോൺഗ്രസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.