ബാര്‍ ലൈസന്‍സ് ആക്ഷേപം: പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റി

കൊട്ടിയം: പഞ്ചായത്ത് കമ്മിറ്റി അറിയാതെ കൊട്ടിയത്ത് ബാ൪ തുടങ്ങാൻ അനുമതി നൽകിയെന്നാരോപണമുയ൪ന്ന പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റി. ആദിച്ചനല്ലൂ൪ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിജിമോൾ അലക്സിനെയാണ് സ്ഥലംമാറ്റിയത്.
കൊട്ടിയത്ത് ബാറിന് അനുമതി നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ പഞ്ചായത്ത് കമ്മിറ്റി അറിയാതെയാണ് ബാറിന് എൻ.ഒ.സി നൽകിയതെന്ന ആരോപണവുമായി പഞ്ചായത്ത് പ്രസിഡൻറ് രംഗത്തെത്തിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി അറിയാതെ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രസിഡൻറ് ആവശ്യപ്പെട്ടിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡയറക്ട൪ അന്വേഷണം നടത്തിയിരുന്നു. ബാറിന് ലൈസൻസ് നൽകുന്നതിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.