ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കറുകമാട് കെട്ടുങ്ങൽ, അടിതിരുത്തി, ചുള്ളിപ്പാടം പ്രദേശങ്ങളിൽ കുടിവെള്ളമില്ലാതെ വീട്ടമ്മമാ൪ വലയുന്നു. മണിക്കൂറുകളാണ് പൈപ്പിനരികിൽ കുടങ്ങൾ നിരത്തി വെള്ളത്തിനായി കാത്തു നിൽക്കുന്നത്.
ഊറി വരുന്ന വെള്ളം കുടം നിറയാൻ സമയമെടുക്കും. മറ്റ് മാ൪ഗങ്ങളില്ലാത്തതിനാൽ കിട്ടുന്ന വെള്ളത്തിനായി കാത്ത് നിൽക്കുകയല്ലാതെ വഴിയില്ലെന്ന് വീട്ടമ്മമാ൪ പറയുന്നു. എന്നാൽ, കടപ്പുറം പഞ്ചായത്തിൻെറ പടിഞ്ഞാറൻ മേഖലകളിൽ കുടിവെള്ള സ്രോതസ്സുകളുണ്ടായിട്ടും അത് ഉപയോഗപ്പെടുത്താൻ പഞ്ചായത്ത് ഭരണാധികാരികൾക്ക് കഴിയുന്നില്ലെന്ന പരാതിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.