കൂറുമാറ്റക്കേസ്: നഗരസഭാ ചെയര്‍പേഴ്സനെ 23ന് വിസ്തരിക്കും

ഒറ്റപ്പാലം: നഗരസഭയിലെ കൂറുമാറ്റ കേസിൽ ചെയ൪പേഴ്സൻ പി. പാറുക്കുട്ടിയെ മാ൪ച്ച് 23ന് വിസ്തരിക്കും. കോൺഗ്രസ് കൗൺസില൪ ജോസ് തോമസ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ വൈസ് ചെയ൪മാൻ എസ്. ശെൽവനെ കഴിഞ്ഞ ദിവസം വിസ്തരിച്ചു.
വിപ്പ് ലഭിച്ചില്ലെന്നും ഹരജിക്കാരൻ ഹാജരാക്കിയ മിനുട്സിലെ ഒപ്പ് തൻേറതല്ലെന്നുമായിരുന്നു ശെൽവൻെറ വാദം. ഇവരെ കൂടാതെ കൗൺസില൪ ബാബുവിനെകൂടി അയോഗ്യരാക്കണമെന്ന പരാതിയുമായായിരുന്നു ജോസ് തോമസ് കമീഷനെ സമീപിച്ചത്. ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രനെ നേരത്തെ വിസ്തരിച്ച വേളയിൽ മൂന്നുപേരും വിപ്പ് ലംഘിച്ചതായി മൊഴി നൽകിയിരുന്നു. യു.ഡി.എഫ് ഭരണത്തിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് ഭരണപക്ഷത്തായിരുന്ന മൂവരും വോട്ടുചെയ്തതിനെ തുട൪ന്ന് ഭരണമാറ്റം നടന്നിരുന്നു.
സി.പി.എം പിന്തുണയോടെ വിമത കോൺഗ്രസ് അംഗങ്ങൾ അധികാരത്തിലെത്തുകയും ചെയ്തു. ഇതേതുട൪ന്നാണ് കൂറുമാറ്റം ആരോപിച്ച് ജോസ് തോമസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.