അട്ടപ്പാടിയില്‍ വരള്‍ച്ച രൂക്ഷമാവുന്നു

അഗളി: അട്ടപ്പാടിയിൽ കൂടുതൽ പ്രദേശങ്ങൾ വരണ്ടുണങ്ങുന്നു. കിഴക്കൻ അട്ടപ്പാടിയെ നേരത്തേതന്നെ വേനൽ ബാധിച്ചുതുടങ്ങിയിരുന്നു. 15 വ൪ഷത്തിനിടയിൽ ആദ്യമായാണ് പടിഞ്ഞാറൻ പ്രദേശത്ത് വേനൽ ബാധിക്കുന്നത്. കിഴക്കൻ മേഖലയിൽ കൂടുതൽ ഇടക്കാല വിളയായതിനാൽ ക൪ഷക൪ക്ക് നഷ്ടം കുറവാണ്. എന്നാൽ, പടിഞ്ഞാറൻ മേഖലകളിലെ കുടിയേറ്റ ക൪ഷകരുടെ ഏക്ക൪കണക്കിന് നാണ്യവിളകളാണ് ഉണങ്ങിയത്. കശുമാവ്, കവുങ്ങ്, കുരുമുളക്, ഏലം തുടങ്ങിയവയാണ് നശിച്ചത്. കുടിയേറ്റ മേഖലയായ ചിറ്റൂ൪, കാരറ, കള്ളമല, കൽക്കണ്ടി, ജെല്ലിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് വൻ നാശനഷ്ടങ്ങളുണ്ടായത്.
കുരുമുളകിന് കിലോക്ക് 350ലേറെ രൂപ വിപണിവിലയുള്ളപ്പോൾ മൂപ്പെത്താതെ ഉണങ്ങിനശിച്ച കുരുമുളകുകൾ കിട്ടിയ വിലയ്ക്ക് വിറ്റൊഴിക്കുകയാണ് ക൪ഷക൪. കുടിവെള്ള സ്രോതസ്സുകൾ വറ്റിവരണ്ടതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. വേനൽ കടുത്തതോടെ നീ൪ച്ചാലായ ഭവാനിപ്പുഴയും ശിരുവാണിയും കൂടി വറ്റിയാൽ ദുരിതം ഇരട്ടിയാവും
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.