തിരൂ൪: മുഹമ്മദ് ജാസിൻെറ അറസ്റ്റിലേക്ക് നയിച്ചത് പീഡനത്തിനിരയായ കുട്ടിയുടെ അമ്മ നൽകിയ വിവരം. സംഭവ ദിവസം ഇവരുമായി വഴക്കുണ്ടാക്കിയ ജസീം കുട്ടികളെ ഉപദ്രവിക്കുമെന്ന് മുന്നറിയിപ്പ് നൽകിയായിരുന്നു മടങ്ങിയത്. അപ്പോൾ തന്നെ കുട്ടികളെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചിരുന്നതാണെന്ന് ബാലികയുടെ അമ്മ പൊലീസിനെ അറിയിച്ചു.
തെരുവുകളിൽ അലഞ്ഞ് തിരിയുന്ന സ്ത്രീകളുമായി പരിചയം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ആളാണ് ജാസിമെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി തിരൂരിലെത്തിയ പ്രതി നാടോടിസ്ത്രീകളെ തേടി നടന്നിരുന്നു. അതിനിടെയാണ് ബാലികയുടെ മാതാവിനെ കണ്ടത്.
ഇവരെ ലൈംഗികവേഴ്ചക്ക് പ്രതി നി൪ബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്നതോടെയായിരുന്നു വഴക്കുണ്ടായത്. ഈ വിവരങ്ങൾ അമ്മയിൽ നിന്ന് ലഭിച്ചതോടെത്തന്നെ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു.
ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതോടെയാണ് പ്രതിയുടെ അറസ്റ്റ് എളുപ്പമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.