മരിച്ചെന്നു കരുതി ബാലികയെ ഉപേക്ഷിച്ചു

തിരൂ൪: അമ്മയുടെ സമീപത്ത് നിന്ന് തട്ടിക്കൊണ്ടു പോയി വായിൽ തുണി തിരുകി പീഡിപ്പിച്ച കുട്ടിയെ മരിച്ചെന്നു കരുതിയാണ് ജാസിം ഉപേക്ഷിച്ചതെന്ന് പൊലീസ്. ഇയാൾ മാത്രമാണ് കൃത്യം നടത്തിയത്.
വായ പൊത്തിയാണ് അമ്മയുടെ അടുത്ത് നിന്ന് ജാസിം കുട്ടിയെ എടുത്തു കൊണ്ടുപോയത്. പീഡന ശേഷം മഹിളാസമാജത്തിൽ നിന്ന് പുറത്തിറങ്ങിയ ജാസിം ജില്ലാ ആശുപത്രി പരിസരത്ത് തിരിച്ചെത്തി. അപ്പോഴേക്കും കുട്ടിയെ കാണാതെ അമ്മയും സമീപത്ത് കിടന്നിരുന്നവരും തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിൽ പങ്കു ചേ൪ന്ന പ്രതി പിന്നീട് ഓട്ടോ പിടിച്ച് താനൂരിലേക്ക് പോകുകയായിരുന്നു. കോഴിക്കോട്ട് നിന്നായിരുന്നു സംഭവദിവസം ജാസിം തിരൂരിലെത്തിയത്.  
കുട്ടിയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജാസിം മാതാവ് ഉറങ്ങാൻ കാത്തിരുന്നു. മാതാവും കെട്ടിട വരാന്തയിലുണ്ടായിരുന്ന മറ്റുള്ളവരും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തി കുട്ടിയെ എടുത്തുകൊണ്ടുപോയാണ് പീഡിപ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.