തിരൂ൪: തടവറയിലെ ഏകാന്തതക്ക് ഇനി വായനയുടെ രസക്കൂട്ട്. ധാ൪മിക മൂല്യമുള്ള വായനയുടെ അനുഭവം സമ്മാനിക്കുന്ന പുസ്തകങ്ങളുമായി ജയിൽ പുള്ളികൾക്കായി ഗ്രന്ഥശാല. തിരൂ൪ സബ്ജയിലിൽ ജമാഅത്തെ ഇസ്ലാമിയാണ് പദ്ധതിയൊരുക്കിയത്. ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഉത്തരമേഖലാ ജയിൽ ഡി.ഐ.ജി ശിവദാസ് കെ. തൈപറമ്പിൽ നി൪വഹിച്ചു. അലമാരയുടെ താക്കോൽ ജമാഅത്തെ ഇസ്ലാമി ടൗൺ ഘടകം പ്രസിഡൻറ് കെ.വി. ഹനീഫ ഡി. ഐ.ജിക്ക് കൈമാറി. പുസ്തകങ്ങൾ ഡയലോഗ് സെൻറ൪ പ്രതിനിധി സാജിദ് പറപ്പൂരിൽനിന്ന് ജയിൽ റീജനൽ വെൽഫെയ൪ ഓഫിസ൪ വി.ഡി. സുനിൽകുമാ൪ ഏറ്റുവാങ്ങി. ജയിലിലേക്ക് ബി. ഡി. അപാരറ്റസ്, സ്റ്റെതസ്കോപ്പ് എന്നിവയും സമ൪പ്പിച്ചു. ഡയലോഗ് സെൻറ൪ പ്രതിനിധി സക്കീ൪ഹുസൈൻ ജയിൽ മെഡിക്കൽ ഓഫിസ൪ ഡോ. അലി അഷ്റഫിന് ഇവ സമ൪പ്പിച്ചു. ഡയലോഗ് സെൻറ൪ പ്രതിനിധി എൻ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ശിവദാസ് കെ. തൈപറമ്പിൽ, സക്കീ൪ഹുസൈൻ, ഡോ. അലി അഷ്റഫ്, സാജിദ് പറപ്പൂ൪, വി.പി. സുനിൽകുമാ൪ എന്നിവ൪ സംസാരിച്ചു.
സബ് ജയിൽ സൂപ്രണ്ട് കെ. ഹസൻ സ്വാഗതവും ഹെഡ്വാ൪ഡൻ എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.