പ്ളാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം റീസൈക്ളിങ് യൂനിറ്റ് ഉദ്ഘാടനം ഒമ്പതിന്

കോഴിക്കോട്: നഗരത്തിലെ പ്ളാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റ് പ്രവ൪ത്തനമാരംഭിക്കുന്നു. ഖരമാലിന്യസംസ്കരണ പദ്ധതിയുടെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിച്ച യൂനിറ്റ് ശനിയാഴ്ച ഉച്ചക്ക് മൂന്നിന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യുമെന്ന് മേയ൪ പ്രഫ. എ.കെ. പ്രേമജം വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ എ. പ്രദീപ്കുമാ൪ എം.എൽ.എ മുഖ്യാതിഥിയാകും.
പ്ളാസ്റ്റിക് മാലിന്യങ്ങൾ വ൪ധിച്ചുവരുന്നത് കണക്കിലെടുത്താണ് അവ സംസ്കരിച്ച് അസംസ്കൃത പദാ൪ഥം ഉൽപാദിപ്പിക്കുന്ന പ്ളാൻറിന് നഗരസഭ പദ്ധതി തയാറാക്കിയത്. വ്യവസായ വികസനത്തിന് നഗരസഭ വിലക്കുവാങ്ങിയ വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിലെ സ്ഥലത്ത് നി൪മിച്ച 220 ചതുരശ്ര മീറ്റ൪ വിസ്തീ൪ണമുള്ള കെട്ടിടത്തിലാണ് പ്ളാൻറ്. കെട്ടിടത്തിന് 28 ലക്ഷം രൂപയും യന്ത്രസാമഗ്രികൾക്കും വൈദ്യുതീകരണത്തിനുമായി 34 ലക്ഷവും ചെലവഴിച്ചു. പ്ളാൻറിൻെറ നടത്തിപ്പ് ഏറ്റെടുത്ത സ്വകാര്യ വ്യക്തി ലൈസൻസ് ഫീസായി പ്രതിവ൪ഷം 3,21,426 രൂപ നഗരസഭക്ക് നൽകും. മൂന്നു വ൪ഷത്തേക്കാണ് കരാ൪. കുടുംബശ്രീ പ്രവ൪ത്തക൪ മുഖേന പ്ളാൻറിൽ എത്തിക്കുന്ന പ്ളാസ്റ്റികിൽ ശരാശരി 800 കിലോക്കും 1000 കിലോക്കുമിടയിൽ പ്രതിദിനം റീസൈക്കിൾ ചെയ്യാൻ കഴിയും.  നിരോധിച്ച പ്ളാസ്റ്റിക് ഉൽപനങ്ങൾ വിൽക്കുന്നവ൪ക്കെതിരെയും മാലിന്യങ്ങൾ വലിച്ചെറിയുന്നവ൪ക്കെതിരെയും ശിക്ഷാ നടപടികൾ കൂടുതൽ ക൪ശനമാക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. റെസിഡൻറ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നഗരത്തെ പ്ളാസ്റ്റിക് വിമുക്തമാക്കാൻ ഊ൪ജിത നടപടികൾ തുടരും.
ഡെപ്യൂട്ടി മേയ൪ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജാനമ്മ കുഞ്ഞുണ്ണി, എം. രാധാകൃഷ്ണൻ മാസ്റ്റ൪, എം. മോഹനൻ, ടി. രജനി, അനിത രാജൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.