മാനാഞ്ചിറ പാര്‍ക്കില്‍ മാലിന്യത്തിന് തീയിട്ടു; രണ്ടര വയസ്സുകാരന് പൊള്ളലേറ്റു

കോഴിക്കോട്: മാനാഞ്ചിറ പാ൪ക്കിൽ കളിക്കുന്നതിനിടെ മാലിന്യം കൂട്ടിയിട്ട് കത്തിച്ച കനലിൽ ചവിട്ടി രണ്ടര വയസ്സുകാരന് പൊള്ളലേറ്റു. പെരുമണ്ണ കിഴക്കേ വള്ളിക്കുന്ന് പുത്തൂ൪മഠത്തിൽ മുഹമ്മദ് യൂനുസിൻെറയും ശബ്നയുടെയും ഇളയമകൻ മുഹമ്മദ് അന്നാസിൻെറ ഇരുകാലുകൾക്കുമാണ് പൊള്ളലേറ്റത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മാതാപിതാക്കളോടും സഹോദരനോടുമൊപ്പം പാ൪ക്കിലെത്തിയ അന്നാസ് കളിക്കുന്നതിനിടെ മാലിന്യം കത്തിച്ചതിൽ ചവിട്ടുകയായിരുന്നു.
ആളുകൾ ഇരിക്കുന്നതിനു സമീപത്താണ് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്. തീയണഞ്ഞെങ്കിലും ചാരംമൂടിയ തീക്കനലുകൾ ആളുകളുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല.  ഉടനെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫ൪ ചെയ്തു. കാൽ തൂക്കിയിട്ടാൽ നീരുവരുമെന്ന് ഡോക്ട൪മാ൪ പറഞ്ഞതിനാൽ കുട്ടിയെ എടുത്തിരിക്കുകയാണ് വീട്ടുകാ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.