മേപ്പയൂ൪: ജനതാദൾ-എസ് ജില്ലാ പ്രസിഡൻറ് കെ. ലോഹ്യക്കുനേരെ ആക്രമണം നടന്ന കീഴ്പയൂരിൽ വ്യാപക അക്രമം. വീടുകളും ബൈക്കുകളും ബസ് വെയ്റ്റിങ് ഷെഡും തക൪ത്തു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അക്രമപരമ്പര അരങ്ങേറിയത്. മുസ്ലിംലീഗ് മണപ്പുറം ശാഖാ സെക്രട്ടറിയും നാദാപുരം ടി.ഐ.എം ഹയ൪സെക്കൻഡറി സ്കൂൾ ജീവനക്കാരനുമായ ടി.എം.സി. മൊയ്തീൻ, തെക്കയിൽ സഫിയ, അയ്യങ്ങാട് ഹസ്സൻ ഹാജി എന്നിവരുടെ വീടുകളാണ് തക൪ത്തത്.
സംഭവത്തിൻെറ തുട൪ച്ചയെന്നോണം കീഴ്പയൂ൪ എ.യു.പി സ്കൂളിന് സമീപത്തെ മുസ്ലിംലീഗ് സ്ഥാപിച്ച ബസ്സ്റ്റോപ് പൂ൪ണമായി നശിപ്പിച്ചു. അക്രമത്തിനു പിന്നിൽ സി.പി.എം പ്രവ൪ത്തകരാണെന്ന് മുസ്ലിംലീഗ് നേതൃത്വം ആരോപിച്ചു. കീഴ്പയൂരിൽ മുസ്ലിംലീഗിൻെറ നേതൃത്വത്തിലും എൽ.ഡി.എഫിൻെറ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടന്നു. മണപ്പുറം മുക്കിൽ നടന്ന എൽ.ഡി.എഫ് പ്രതിഷേധ യോഗത്തിൽ പി.പി. രാധാകൃഷ്ണൻ, കെ.കെ. രാഘവൻ, കെ. ബാലൻ മാസ്റ്റ൪, ഇ. കുഞ്ഞിക്കണ്ണൻ മാസ്റ്റ൪, വി. ചന്ദ്രൻ മാസ്റ്റ൪, പി.പി. ബാലൻ, കെ. കുഞ്ഞികൃഷ്ണൻ നായ൪ എന്നിവ൪ സംസാരിച്ചു. കീഴ്പയൂരിൽ വടകര ഡിവൈ.എസ്.പി ജോസി ചെറിയാൻെറ നേതൃത്വത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.