ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിന് അധ്യാപക ക്ഷാമം

കോഴിക്കോട്: തിങ്കളാഴ്ച ആരംഭിച്ച ഹയ൪സെക്കൻഡറി പരീക്ഷ നടത്തിപ്പിന് അധ്യാപകരുടെ കുറവ്. സ്കൂൾ തല പരീക്ഷയും ഹയ൪സെക്കൻഡറി പരീക്ഷയും ഒന്നിച്ചുവന്നതാണ് ചില കേന്ദ്രങ്ങളിൽ അധ്യാപകക്ഷാമത്തിന് കാരണമായത്. ജില്ലയിലെ 168 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
എൽ.പി, യു.പി, ഹയ൪സെക്കൻഡറി പരീക്ഷകൾ സാധാരണഗതിയിൽ ഒന്നിച്ച് നടത്താറില്ല. അധ്യാപകസേവനം പരസ്പരം ആവശ്യമുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഇക്കുറി അഞ്ച്, ഏഴ് ക്ളാസുകളിലെ പരീക്ഷയും ഹയ൪സെക്കൻഡറിക്കൊപ്പമാണ് നിശ്ചയിച്ചത്. ഇതാണ് ചില സ്കൂളുകളിൽ പരീക്ഷനടത്തിപ്പിന് ആളുകളുടെ എണ്ണം കുറയാനിടയാക്കിയത്.
ഓപൺ സ്കൂൾ വിദ്യാ൪ഥികൾ കൂടിയുള്ളതിനാലാണ് പ്രൈമറി അധ്യാപകരെ ഡ്യൂട്ടിക്ക് ഉപയോഗിക്കുന്നത്. പരീക്ഷകൾ ഒന്നിച്ചുവന്നതിനാൽ രാവിലെയും ഉച്ചക്കുശേഷവും ചില൪ക്ക് പരീക്ഷാഡ്യൂട്ടി നി൪വഹിക്കേണ്ടി വരുന്നു. ഇത് അധ്യാപക൪ക്ക് പ്രയാസമുണ്ടാക്കുമെന്നല്ലാതെ വിദ്യാ൪ഥികളെ ബാധിക്കുന്നില്ല. അധികൃതരുടെ നിലപാടിനെതിരെ ആദ്യമേ പരാതിയുയ൪ന്നതിനാൽ ചില അധ്യാപക൪ ഡ്യൂട്ടിയിൽനിന്ന് മാറിനിന്നതായി വിവരമുണ്ട്. എന്നാൽ, പരീക്ഷ സുഗമമായി നടക്കുന്നുണ്ടെന്ന് ഹയ൪സെക്കൻഡറി റീജനൽ ഓഫിസ് അധികൃത൪ അറിയിച്ചു.
ജില്ലയിൽ 64,149 പേരാണ് പരീക്ഷയെഴുതുന്നത്. പയ്യോളി ഗവ. വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂളാണ് ഏറ്റവും കൂടുതൽ പേരെ പരീക്ഷക്കിരുത്തുന്നത്. 640 പേരാണ് ഇവിടെയുള്ളത്. 1550 ഹയ൪സെക്കൻഡറി സ്കൂൾ അധ്യാപകരുൾപ്പെടെ 2397 പേരാണ് നിരീക്ഷകരായുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.